വിശാല ഹിന്ദു ഐക്യം: എന്‍.എസ്.എസിനെതിരെ യോഗക്ഷേമ സഭ

തിരുവല്ല: വിശാല ഹിന്ദു ഐക്യത്തിനെതിരായ എന്‍.എസ്.എസ് നിലപാടിനെതിരെ യോഗക്ഷേമ സഭ. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാട് വ്യക്തി താല്‍പര്യമാണെന്ന് സംസ്ഥാന പ്രസിഡന്‍റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു. ഹിന്ദു ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് സംവരണ ചര്‍ച്ചകളെന്നും അദ്ദേഹം ആരോപിച്ചു.

സംവരണം അര്‍ഹിക്കുന്നവരെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കണം. മൂന്നാം മുന്നണിയെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു. എന്ത് എതിര്‍പ്പുണ്ടായാലും മൂന്നാം മുന്നണി യാഥാര്‍ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ 500 സ്ഥലത്ത് യോഗക്ഷേമ സഭക്ക് സ്ഥാനാര്‍ഥികളുണ്ടെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.