ഹെല്‍മറ്റ് ചിഹ്നം ഒഴിവാക്കില്ല

ആലപ്പുഴ: സ്വതന്ത്രചിഹ്നങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള ഹെല്‍മറ്റ് ചിഹ്നം ഒഴിവാക്കാനോ മരവിപ്പിക്കാനോ തല്‍ക്കാലം നിര്‍വാഹമില്ളെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളുടെ കൂട്ടത്തിലെ വിചിത്രരൂപത്തിലുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹെല്‍മറ്റ് പിന്‍വലിക്കണമെന്ന് തത്തംപള്ളി റെസിഡന്‍റ്സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്‍റ് തോമസ് മത്തായി തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യര്‍ഥിച്ചിരുന്നു. കമീഷന്‍ സെക്രട്ടറി പി. ഗീതയാണ് ഇതിന് മറുപടി നല്‍കിയിട്ടുള്ളത്. കമീഷന്‍െറ വിജ്ഞാപനം അനുസരിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളുടെ കൂട്ടത്തില്‍ 40ാമത്തേതാണ് ഹെല്‍മറ്റ്. എന്നാല്‍, ഹെല്‍മറ്റ് എന്ന് എഴുതിവെച്ചാല്‍ മാത്രമേ ചിഹ്നം മനസ്സിലാകൂവെന്നതാണ് സ്ഥിതി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.