വള്ളിക്കുന്ന്: തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായതോടെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം ശക്തം. ചേലേമ്പ്രയില്‍ എല്‍.ഡി.എഫ് നേതൃത്വം കൊടുക്കുന്ന ജനകീയ മുന്നണി സ്വന്തമായി ഫേസ്ബുക് അക്കൗണ്ട് തന്നെ ആരംഭിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 18 വാര്‍ഡിലേയും സ്ഥാനാര്‍ഥികള്‍ക്കും രണ്ട് ബ്ളോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികള്‍ക്കും വോട്ട് ചോദിച്ച് വ്യത്യസ്തങ്ങളായ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.
വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴിയും പ്രചാരണം സജീവമാണ്. എല്‍.ഡി.എഫിനു പുറമെ യു.ഡി.എഫിലെ പ്രമുഖരും ജനകീയ മുന്നണിക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.