തെര. കമീഷന് അസോ. പ്രഫസര്‍ ഹൈസ്കൂള്‍ അധ്യാപകന് താഴെ

കോഴിക്കോട്: തെരഞ്ഞെടുപ്പ് കമീഷന്‍ കോളജുകളിലെ അസോസിയേറ്റ്, അസിസ്റ്റന്‍റ് പ്രഫസര്‍മാരുടെ പദവി നിശ്ചയിച്ചത് ഹൈസ്കൂള്‍ അധ്യാപകനേക്കാളും താഴെ. തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചപ്പോഴാണ് പദവിയും ശമ്പളസ്കെയിലുമെല്ലാം കമീഷന്‍ മറന്നത്. മുക്കം എം.എ.എം.ഒ കോളജിലെ അസോസിയേറ്റ്, അസിസ്റ്റന്‍റ് പ്രഫസര്‍മാരാണ് ഹൈസ്കൂള്‍ അധ്യാപകനേക്കാള്‍ താഴെ വന്നത്. പ്രിസൈഡിങ് ഓഫിസറായി നിയമിക്കപ്പെടേണ്ട ഇവര്‍ പോളിങ് ഓഫിസര്‍ മൂന്നാം ഗ്രേഡിലേക്കാണ് പിന്തള്ളപ്പെട്ടത്. ഹൈസ്കൂള്‍ അധ്യാപകന്‍, സഹകരണ ബാങ്ക് ക്ളര്‍ക്ക് എന്നിവര്‍ക്കു പിറകിലായാണ് ഇവരുടെ ഡ്യൂട്ടി നിശ്ചയിച്ചത്. അസിസ്റ്റന്‍റ് പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ തസ്തികകളുടെ പേരും തെരഞ്ഞെടുപ്പ് കമീഷന്‍ മാറ്റിയിട്ടുണ്ട്. 40,000 മുതല്‍ 1.10 ലക്ഷം വരെ ശമ്പളമായി കൈപ്പറ്റുന്ന പ്രഫസര്‍മാരുടെ തസ്തിക ‘അസിസ്റ്റന്‍റ്’ എന്നായാണ് രേഖപ്പെടുത്തിയത്. ഈ അബദ്ധമാണ് ഡ്യൂട്ടി നിശ്ചയിക്കുന്നതിലേക്കും നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.