പെരുമ്പാവൂര്‍: തെക്കെ വാഴക്കുളം മഴുവഞ്ചരി വീട്ടില്‍ തോമസ്-ആനി ദമ്പതികള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം അറിയുന്നതുവരെ അങ്കലാപ്പാണ്. ഇവരുടെ മൂന്ന് പെണ്‍മക്കളും ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതാണ് ആശങ്കക്കും, ആകാംക്ഷക്കും ഇടയാക്കുന്നത്. രണ്ട് പെണ്‍മക്കളും മരുമകളുമാണ് ഇക്കുറി ജില്ലയില്‍ ജനവിധി തേടുന്നത്. മൂത്ത മകള്‍ ബിനി ഡേവിസ്, രണ്ടാമത്തെ മകള്‍ വിന്‍സി സാബു, മരുമകള്‍ വിജി സണ്ണി എന്നിവരാണ് മത്സര രംഗത്തുള്ളത്.
മൂന്നുപേരും എല്‍.ഡി.എഫ് പാനലില്‍ മത്സരിക്കുന്നു വെന്നുള്ളതുകൊണ്ട് കുടുംബ കലഹം ഒഴിവാകുന്നതിലെ സമാധാനത്തിലാണ് ഈ ദമ്പതികള്‍. 2005-2010ല്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായിരുന്ന ബിനി ഇത്തവണ കോടനാട് ഡിവിഷനില്‍നിന്നാണ് ജനവിധി തേടുന്നത്. മറ്റു രണ്ടുപേരുടെയും കന്നി മത്സരമാണിത്. വിന്‍സി കൂവപ്പടി ബ്ളോക് പഞ്ചായത്തില്‍ കൂടാലപ്പാട് ഡിവിഷനില്‍നിന്നാണ് മത്സരിക്കുന്നത്. വിജി വാഴക്കുളം പഞ്ചായത്തിലെ 20ാം വാര്‍ഡില്‍ മത്സരിക്കുന്നു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി പെരുമ്പാവൂര്‍ ഏരിയ പ്രസിഡന്‍റുമായ ഡേവിസിന്‍െറ ഭാര്യയാണ് ബിനി. വിന്‍സി സി.പി.എം അംഗമാണ്. സാബുവാണ് വിന്‍സിയുടെ ഭര്‍ത്താവ്. മാവേലിപ്പടി മൂത്തേടന്‍ കുടുംബാംഗമായ സണ്ണിയാണ് വിജിയുടെ ഭര്‍ത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.