കോയമ്പത്തൂര്‍: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് ഡി.എം.കെയോടൊപ്പമായിരിക്കുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ജനുവരി 30ന് കോയമ്പത്തൂര്‍ ഐഷാ മഹാലില്‍ നടക്കുന്ന എസ്.ടി.യു അഖിലേന്ത്യാ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നത്.
പൊതുമേഖലയെ ദുര്‍ബലപ്പെടുത്തുന്ന മോഡി സര്‍ക്കാറിനെതിരെ മുഴുവന്‍ തൊഴിലാളി സംഘടനകളും അണിനിരക്കണമെന്നും ആലോചനായോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ടി.യു ദേശീയ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
അഹമ്മദ്കുട്ടി, പാലക്കാട് ജില്ലാ പ്രസിഡന്‍റ് എം.എ. ഹമീദ്, എന്‍.ബി. വാഹിദ് ദസ്തകി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.