വര്‍ഗീയ ശക്തികളെ ഗുരുവിന്‍െറ മണ്ണില്‍ വേരൂന്നാന്‍ അനുവദിക്കില്ല -ആന്‍റണി

തിരുവനന്തപുരം: വര്‍ഗീയ ശക്തികളെ ഗുരുദേവന്‍െറ മണ്ണില്‍ വേരൂന്നാന്‍ അനുവദിക്കില്ളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. മോദി കേരളത്തിലേക്ക് വര്‍ഗീയ ശക്തികളെ കടത്തിവിടാന്‍ ശ്രമിക്കുകയാണ്്. മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.  

തദ്ദേശ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് സെമി ഫൈനലാണെന്നും സെമിയില്‍ തോറ്റാല്‍ ഫൈനല്‍ കാണാതെ പുറത്തുപോകേണ്ടിവരുമെന്നും ആന്‍്റണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ് വിജയത്തിനായി  പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.