കോട്ടയം: തോട്ടങ്ങളിലെ പാറമടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിലുള്ളത് ഭരണത്തിലെ ഉന്നതരുടെ ക്വാറികള്‍ സംരക്ഷിക്കാനുള്ള നീക്കം.
എറണാകുളത്തെ പ്രബലനായ ഭരണകക്ഷി എം.എല്‍.എയുടെ ബിനാമികള്‍ മതികെട്ടാ ചോലയില്‍ നടത്തുന്ന പാറഖനനം മുതല്‍ മന്ത്രിസഭയിലെ പ്രമുഖന്‍െറ സംരക്ഷണത്തില്‍ കൊല്ലം ജില്ലയിലെ ഇളമാട് വില്ളേജിലെ അര്‍ക്കന്നൂര്‍മലയില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ ക്വാറിവരെ നിയമവിധേയമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
സംസ്ഥാനത്തെ വന്‍കിട വികസന പദ്ധതികള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാനാണ് ഈ നടപടിയെന്നാണ് റവന്യൂ വകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍, വനനിയമം മുതല്‍ ഭൂപരിഷ്കരണ നിയമംവരെ അട്ടിമറിച്ചതിന്‍െറ പേരില്‍ പാറമടയുടമകളും ഉദ്യോഗസ്ഥരും നേരിടുന്ന നിയമനടപടി അവസാനിക്കുമെന്നതാണ് പുതിയ നീക്കത്തിന്‍െറ പരിണതഫലം. സംസ്ഥാനത്ത് നിയമം ലഘിച്ച് പ്രവര്‍ത്തിക്കുന്ന മൂന്നൂറിലേറെ പാറമടകള്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും. ഇതില്‍ ഏറിയ പങ്കും സര്‍ക്കാറുമായി ബന്ധപ്പെട്ട ഉന്നതരുടേതാണ്. ഈ പാറമടകളില്‍ ഏറ്റവും വലിയത് നടത്തുന്നത് അര്‍ക്കന്നൂരിലെ ക്വാറിയാണ്.
കാര്‍ഷികാവശ്യത്തിനുവേണ്ടി പട്ടയം നല്‍കിയ വനഭൂമിയില്‍ പട്ടയ വ്യവസ്ഥക്ക് വിരുദ്ധമായാണ് ഇവിടെ പാറഖനനം നടക്കുന്നത്. ഇതിന് പാരിസ്ഥിതികാനുമതി നല്‍കാന്‍ വഴിവിട്ട നീക്കങ്ങളാണ് നടക്കുന്നത്. റബര്‍ കൃഷിക്ക് വേണ്ടിയാണ് ഭൂമി നല്‍കിയതെന്ന വ്യവസ്ഥ മറച്ചുപിടിച്ച് ഭൂമി ഒരു പ്രത്യേക ആവശ്യത്തിനല്ല നല്‍കിയിരിക്കുന്നതെന്ന് കൊട്ടാരക്കര താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണ് തട്ടിപ്പിന്‍െറ തുടക്കം.
അഞ്ചല്‍ റെയ്ഞ്ചിന്‍െറ പരിധിയില്‍പെടുന്ന റിസര്‍വ് വനമായിരുന്ന ഇളമാട് വില്ളേജിലെ ഈ പ്രദേശം തെരുവില്‍ഭാഗം പ്ളാന്‍േറഷന്‍ എന്ന പേരില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് പതിച്ച് നല്‍കിയതാണ്. 3.5 ഏക്കര്‍ വീതം പട്ടയം നല്‍കിയ ഭൂമിയില്‍ മൂന്ന് ഏക്കര്‍ റബര്‍കൃഷിക്ക് 50 സെന്‍റ് വീടിന് അടുക്കളത്തോട്ടത്തിന് വിനിയോഗിക്കണമെന്നതായിരുന്നു പട്ടയവ്യവസ്ഥ. ഇത് സംബന്ധിച്ച മുഴുവന്‍ ഫയലുകളുടെയും കസ്റ്റോഡിയന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി കൂടിയായ കൊട്ടാരക്കര തഹസില്‍ദാറാണ്. എന്നിട്ടും ഈ വസ്തുതകള്‍ മുഴുവന്‍ മറച്ചുവെച്ചുകൊണ്ടാണ് ഇളമാട് വില്ളേജിലെ ബ്ളോക് നമ്പര്‍ 27ല്‍ വിവിധ സര്‍വേ നമ്പറുകളിലായുള്ള ഭൂമിയില്‍ പാറഖനനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പാറമടയുടമകള്‍ക്ക് വഴിവിട്ട സഹായം ചെയ്യുന്നുവെന്ന ആരോപണങ്ങളത്തെുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് 2013 ജനുവരി 16ന് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
കാര്‍ഷികാവശ്യത്തിന് വിട്ടുനല്‍കിയ വനഭൂമിയില്‍ പാറഖനനം പാടില്ളെന്നാണ് നിയമം. പട്ടയ വ്യവസ്ഥ ലഘിച്ചാല്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാറിന് പൂര്‍ണ അധികാരമുണ്ട്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഭൂപരിഷ്കരണ നിയമം ലംഘിച്ച് 105 ഏക്കറിലധികം ഭൂമി കൈവശംവെച്ചിരിക്കുന്നുവെന്ന് കണ്ടത്തെിയതിനാല്‍ ഭൂപരിഷ്കരണ നിയമ സെക്ഷന്‍ 87 പ്രകാരം ലാന്‍ഡ് സീലിങ് കേസ് ആരംഭിക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവിട്ട സ്ഥലമാണിത്.
ഈ ഉത്തരവില്‍ തുടര്‍നടപടിയെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര തഹസില്‍ദാറാണ്. എന്നിട്ടും ഭൂമി പൂര്‍ണമായും പാറമട ഉടമയുടേതാണെന്നും ഒരുതരത്തിലുള്ള സര്‍ക്കാര്‍ നടപടിയും ഇവര്‍ നേരിടുന്നില്ളെന്നും താലൂക്ക് ഓഫിസില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 30 ഏക്കറിലും മിച്ചഭൂമിയായി പിടിച്ചെടുക്കേണ്ട 105 ഏക്കറിലും 10 വര്‍ഷത്തിലധികമായി നിയമവിരുദ്ധ പാറഖനനം നടക്കുകയാണ്. ഇതിനുള്ള ഒത്താശയാണ് മന്ത്രിസഭയിലെ പ്രമുഖന്‍െറ നിര്‍ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ ചെയ്തു കൊടുത്തിരിക്കുന്നത്. സുപ്രീംകോടതി വിധി പ്രകാരം ബി വണ്‍ കാറ്റഗറിയായി പരിഗണിച്ച് പാരിസ്ഥിതികാഘാത പഠനം നടത്തേണ്ട ഇവിടെ ഖനനപ്രദേശത്തിന്‍െറ അളവ് കുറച്ചുകാണിച്ച് ബി ടു കാറ്റഗറിയില്‍പെടുത്തിയ വില്ളേജ് ഓഫിസറുടെ നടപടി വിവാദമായിരുന്നു.
ഒരു പ്രദേശത്തെ ഖനനത്തിന് പാരിസ്ഥിതികാനുമതി ലഭിക്കാന്‍ ഒറ്റ അപേക്ഷയാണ് നല്‍കേണ്ടതെന്നിരിക്കെ നാലു വ്യത്യസ്ത അപേക്ഷകളാണ് നല്‍കിയത്. ഇത് നിയമവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി പരാതി നല്‍കിയെങ്കിലും ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി തയാറായിട്ടില്ല. റവന്യൂ വകുപ്പിലെ ഉന്നതതസ്തികകളില്‍നിന്ന് വിരമിച്ചവരാണ് ഈ പാറമടയുടമക്ക് വേണ്ടി വിവിധ ഓഫിസുകളില്‍നിന്ന് കാര്യങ്ങള്‍ സാധിച്ച് എടുക്കുന്നത്. ദിവസം 20 ലക്ഷത്തിലേറെ രൂപയാണ് ഈ ക്വാറിയില്‍നിന്നുള്ള വരുമാനമെന്നാണ് സൂചന.
നിഷ്പക്ഷ അന്വേഷണം നടന്നാല്‍ മന്ത്രി സ്ഥാനം വഹിക്കുന്നവര്‍ മുതല്‍ താഴേതട്ടിലുള്ള ജീവനക്കാര്‍വരെ കുടുങ്ങുമെന്നതിനാല്‍ എല്ലാ അന്വേഷണവും തുടക്കത്തില്‍ തന്നെ അട്ടിമറിക്കുകയാണ് പതിവ്.
നിയമവും ചട്ടവും മാറുന്നതിലൂടെ പാറമടമാഫിയയും ഉദ്യോഗസ്ഥരും രക്ഷപ്പെടുകയും പാറമടകള്‍ക്കെതിരെ നടത്തിയ പ്രതിഷേധത്തിന്‍െറ പേരില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.