കാസര്‍ഗോഡ്: ചെറുവത്തൂരിലെ വിജയബാങ്ക് കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. കുടക് സ്വദേശിയുടെ നേതൃത്വത്തിലാണ് കവര്‍ച്ച നടന്നതെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി കര്‍ണാടകത്തിലേക്ക് തിരിച്ചില്‍ വ്യാപിപ്പിച്ചു.
വിജയബാങ്ക്, തൊട്ടടുത്ത ചെറുവത്തൂര്‍ ഫാര്‍മേഴ്സ് ബാങ്ക് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. വിജയ ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി കാണുന്ന പച്ചഷര്‍ട്ട് ധരിച്ചെത്തിയ യുവാവും ഒപ്പമുണ്ടായ സ്ത്രീയും കവര്‍ച്ചയില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിജയ ബാങ്ക് ശാഖയില്‍ നിന്ന് 4.95 കോടി രൂപയുടെ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുമാണ് ശനിയാഴ്ച കവര്‍ന്നത്. ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍െറ താഴത്തെ നിലയുടെ സീലിങ് തുരന്നായിരുന്നു മോഷണം. തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്നതായി കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.