കെ.എസ്.ആര്‍.ടി.സി ബസില്‍ ജീവനക്കാരുടെ കള്ളക്കടത്ത് വിജിലന്‍സ് സ്ക്വാഡ് പിടികൂടി

സുല്‍ത്താന്‍ബത്തേരി: കെ.എസ്.ആര്‍.ടി.സി ബസില്‍ നികുതിയും ലഗേജ് ചാര്‍ജും വെട്ടിച്ച് ജീവനക്കാര്‍ കടത്തിക്കൊണ്ടുവന്ന ഇലക്ട്രിക്, ഹാര്‍ഡ്വെയര്‍ ഉല്‍പന്നങ്ങള്‍ വിജിലന്‍സ് സ്ക്വാഡ് പിടികൂടി. 150 കിലോയിലധികം തൂക്കംവരുന്ന ചരക്കുകള്‍ക്ക് രണ്ടുലക്ഷത്തിലേറെ രൂപ വിലവരും. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലത്തെിയ കോയമ്പത്തൂര്‍^ബത്തേരി ബസില്‍ നിന്നാണ് കള്ളക്കടത്ത് കണ്ടത്തെിയത്. ബത്തേരി^കോയമ്പത്തൂര്‍ എക്സ്പ്രസ് ബസിലെ അനധികൃത ചരക്കുകടത്ത് മുമ്പും വിവാദമുയര്‍ത്തിയിരുന്നു. രാവിലെ എട്ടിന് ബത്തേരിയില്‍നിന്ന് പുറപ്പെടുന്ന ബസ് മൂന്നോടെ കോയമ്പത്തൂരിലത്തെി രാത്രി ഒമ്പതിനാണ് തിരിച്ചുപുറപ്പെടുക.

പരിശോധനക്കത്തെിയ പാലക്കാട് വിജിലന്‍സ് സ്ക്വാഡ് മേട്ടുപ്പാളയത്തുനിന്നാണ് ബസില്‍ കയറിയത്. സ്ക്വാഡ് കയറിയയുടന്‍ കണ്ടക്ടര്‍ ലഗേജ് ടിക്കറ്റ് രേഖപ്പെടുത്തി ഒരു യാത്രക്കാരന്‍െറ കൈവശം നല്‍കി. സ്ക്വാഡിന്‍െറ അന്വേഷണത്തില്‍ താന്‍ ഗൂഡല്ലൂരിലിറങ്ങേണ്ട യാത്രക്കാരനാണെന്നും ചരക്കിന്‍െറ ഉടമ താനല്ളെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇടക്കിറങ്ങിയ പരിശോധകസംഘം പിന്നീട് മറ്റൊരു വാഹനത്തില്‍ ബസിനെ പിന്തുടര്‍ന്ന് ബത്തേരി ഡിപ്പോയിലത്തെുകയായിരുന്നു. ചരക്ക് ഗൂഡല്ലൂരില്‍ ഇറക്കിയിരുന്നില്ല.

ഡ്രൈവറുടെയും കണ്ടക്ടറുടെയും പെട്ടികളിലടക്കം കൊണ്ടുവന്ന ചരക്കുകളാണ് സ്പെഷല്‍ സ്ക്വാഡ് പിടിച്ചെടുത്ത് ബത്തേരി ഡിപ്പോയിലെ ടിക്കറ്റ് ആന്‍ഡ് കാഷ് സെക്ഷനില്‍ സൂക്ഷിച്ചിട്ടുള്ളത്. ഡ്രൈവര്‍ സുല്‍ത്താന്‍ ബത്തേരി തിരുനെല്ലി സ്വദേശി എം.ഡി. ചാക്കോയും കണ്ടക്ടര്‍ അമ്പലവയല്‍ പാമ്പ്ള സ്വദേശി കെ.കെ. പൗലോസുമാണ് ആരോപിതരായിട്ടുള്ളത്. സംഭവം തിരുവനന്തപുരത്ത് കോര്‍പറേഷന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ബത്തേരി^കോയമ്പത്തൂര്‍ സര്‍വിസിലെ അനധികൃത ചരക്കുകടത്ത് നിത്യസംഭവമാണ്. ലക്ഷങ്ങളുടെ നികുതിവെട്ടിപ്പും കെ.എസ്.ആര്‍.ടി.സിയുടെ ലഗേജ് ഇനത്തിലുള്ള വരുമാനനഷ്ടവും പരസ്യമായ രഹസ്യമാണ്. നിലവില്‍ പ്രമോഷന്‍ ലഭിച്ച മൂന്നുപേരടക്കം അനധികൃത ചരക്കുകടത്തിന് ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

രാവിലെ എട്ടിന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിനുമാത്രം തിരിച്ചത്തെുന്ന കോയമ്പത്തൂര്‍ സര്‍വിസില്‍ ഡ്യൂട്ടി ലഭിക്കാന്‍ ജീവനക്കാര്‍ മത്സരിക്കുകയാണ്. അതിദുര്‍ഘടമായ നാടുകാണി, മേട്ടുപ്പാളയം ചുരങ്ങള്‍ കയറിയിറങ്ങി ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ട റൂട്ടാണെങ്കിലും യൂനിയന്‍ നേതൃത്വംവരെ ഇടപെട്ടാണ് ഈ റൂട്ടില്‍ വേണ്ടപ്പെട്ടവര്‍ക്ക് ഡ്യൂട്ടി സമ്പാദിക്കുന്നത്.
പലപ്പോഴും 10,000 രൂപയിലധികമാണത്രെ ഒറ്റ ഡ്യൂട്ടിയില്‍ ജീവനക്കാരുടെ സമ്പാദ്യം. ബസിനുള്ളിലും പുറത്തും നിറയെ ചരക്കുകള്‍ കയറ്റുന്നത് ബസിലെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നുണ്ട്. ഇതിനെതിരെയുള്ള പരാതികളും വെളിച്ചം കാണാറില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.