പ്രവാസി വ്യവസായിയുടെ വീട്ടിൽ മോഷണത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

ചാവക്കാട്: പ്രവാസി വ്യവസായി തടാകം കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. വടക്കേക്കാടിലെ വീട്ടുപറമ്പിൽ പണിയെടുക്കാൻ വന്ന തൊഴിലാളികളാണ് ആയുധങ്ങൾ കണ്ടെത്തിയത്. മോഷണം നടന്ന വീട്ടിൽ നിന്ന് 16 മീറ്റർ അകലെ മൺകൂനയിൽ കുത്തിവെച്ച് പുല്ലിട്ട് മൂടിയ നിലയിലായിരുന്നു ആയുധങ്ങൾ.  

സെപ്തംബർ 29ന് നടന്ന കവർച്ചയിൽ ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.