പാലക്കാട്: അട്ടപ്പാടി കടുകുമണ്ണ വെടിവെപ്പ് കേസിലെ പ്രതിയും മാവോയിസ്റ്റ് നേതാവുമായ അയ്യപ്പൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി അട്ടപ്പാടി ചെമ്മണ്ണൂരിന് സമീപമുള്ള പന്നിയൂര്‍പ്പടിയില്‍ നിന്നുമാണ് അയ്യപ്പനെ അഗളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
വെടിവെപ്പിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന അയ്യപ്പന്‍ പന്നിയൂര്‍പ്പടിയിലുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഇവിടെയെത്തിയത്. അയ്യപ്പനെ ചോദ്യം ചെയ്യുന്നതിനായി ജില്ലാ ആസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. ഇന്നുതന്നെ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
അട്ടപ്പാടിയിലെ കടുകുമണ്ണ വനമേഖലയില്‍ ഒക്ടോബര്‍ 17നാണ് മാവോയിസ്റ്റ് സംഘം പൊലീസുമായി ഏറ്റുമുട്ടിയത്. സംഭവത്തില്‍ അയ്യപ്പനുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ അന്വേഷണം നടന്നു വരികയായിരുന്നു. അയ്യപ്പന് പുറമെ വയനാട് സ്വദേശി സോമന്‍, വനിതാ പ്രവര്‍ത്തക എന്നിവരുള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെയാണ് യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുള്ളത്. അട്ടപ്പാടി സ്വദേശിയായ അയ്യപ്പന്‍ അടുത്ത കാലത്താണ് മാവോയിസ്റ്റ് സംഘത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തനമാരംഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.