700 മയക്കുഗുളികളുമായി മുഖ്യകണ്ണി പിടിയിൽ

കോഴിക്കോട്: മലബാറിലെ വിദ്യാലയങ്ങളും പ്രഫഷfൽ കോളജുകളും കേന്ദ്രീകരിച്ച് മയക്കുഗുളികകൾ വിതരണം ചെയ്യുന്ന ശൃംഖലയിലെ മുഖ്യകണ്ണി  പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട് സൗത് കൊവ്വൽവീട്ടിൽ നൗഷാദിനെയാണ് (37)  മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. നൈട്രോസെപാം മയക്കുമരുന്ന് അടങ്ങിയ എഴുന്നൂറ് നൈട്രോസൺ ഗുളികകളുടെ 35 സ്ട്രിപ്പുകൾ സഹിതമാണ് ഇയാൾ  അറസ്റ്റിലായത്. സിറ്റി പൊലീസ് കമീഷണർ പി.എ. വത്സന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിന് സമീപത്തെ എസ്.ബി.ഐ എ. ടി.എം പരിസരത്തുനിന്ന് ഇന്നലെ രാവിലെ ഏഴരയോടെയാണ് പിടിയിലായത്. ഒരു ഗുളികക്ക് അമ്പതു രൂപ ഈടാക്കിയാണ് വിദ്യാർഥികൾക്ക് വിൽപന നടത്തുന്നതെന്ന് സിറ്റി നോർത് അസിസ്റ്റൻറ് കമീഷണർ ജോസി ചെറിയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുപത് ഗുളികകളടങ്ങിയ 34 രൂപ വിലയുള്ള ഒരു സ്ട്രിപ്പ് നൈട്രോസൺ ഗോവയിൽനിന്നാണ് കേരളത്തിലെത്തിക്കുന്നത്. ബംഗളൂരുവിൽനിന്നും മയക്കുഗുളികകൾ എത്തിക്കാറുണ്ട്.

കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ കാമ്പസുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും നൈട്രോസൺ ഗുളികകൾ വിൽപന നടത്തുന്നത്. കാസർകോട് ജില്ലയിൽനിന്ന് അടുത്തിടെയാണ് നൗഷാദ് മയക്കുഗുളികകളുടെ വിൽപന കോഴിക്കോട് ജില്ലയിലേക്ക് മാറ്റിയത്. ഒരു പ്രാവശ്യം മയക്കുഗുളിക ഉപയോഗിക്കുന്നവർ പിന്നീട് അതിനടിപ്പെട്ട് നൗഷാദിെൻറ സ്ഥിരം ഉപഭോക്താവാവുകയാണ് പതിവെന്ന് ജോസി ചെറിയാൻ അറിയിച്ചു.

ചുരുങ്ങിയ പണം കൊണ്ട് കൂടുതൽ ലഹരി ലഭ്യമാവുന്നതും, ആർക്കും പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്തതുമായതിനാൽ നൈട്രോസൺ ഗുളികകൾക്ക് ആവശ്യക്കാരേയൊണ്. മെഡിക്കൽ കോളജ് കാമ്പസുകളിലും സമീപത്തെ എൻജിനീയറിങ്, പ്രഫഷനൽ കോളജുകളിലും വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഗുളികവിതരണം വ്യാപകമാവുന്നെന്ന് സിറ്റി പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് സി.ഐ. ജലീൽ തോട്ടത്തിൽ, എസ്.ഐ ബി.കെ സിജു, ഷാഡോ ടീം അംഗങ്ങളായ ഷാഫി, രൺദീർ, എസ്. ശ്രീകാന്ത്, അബ്ദുൾ റഹ്മാൻ, എം.എം. മുഹമ്മദ്, സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നൗഷാദിനെ പിന്നീട് റിമാൻഡ് ചെയ്തു. വധശ്രമക്കേസ്, പൊലീസിനെ ആക്രമിച്ച കേസ്, കഞ്ചാവ്, കളവ്, പിടിച്ചുപറി തുടങ്ങി കാസർകോട് ജില്ലയിൽമാത്രം ഇരുപതോളം കേസുകളിൽ പ്രതിയാണ് നൗഷാദെന്ന് പൊലീസ് അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.