മുഷ്താഖ് അവാര്‍ഡ് പ്രകാശ് കരിമ്പ ഏറ്റുവാങ്ങി

കോഴിക്കോട്: ജില്ലാ ഫുട്ബാള്‍ അസോസിയേഷനും കാലിക്കറ്റ് പ്രസ്ക്ളബും ചേര്‍ന്ന് നല്‍കുന്ന മുഷ്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രഫി അവാര്‍ഡ് മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പ ഏറ്റുവാങ്ങി. കാലിക്കറ്റ് പ്രസ്ക്ളബില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവാര്‍ഡ് സമ്മാനിച്ചത്. 2014 ഒക്ടോബര്‍ 20ന് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ‘മുഖം ചിതറിയ ഇടി’ എന്ന ചിത്രത്തിനാണ് അവാര്‍ഡ്.

മുഷ്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡ് ജോമിച്ചന്‍ ജോസ് (മലയാള മനോരമ, മലപ്പുറം), ജനറല്‍ റിപ്പോര്‍ട്ടിങ്ങിന് കെ.സി. മാധവക്കുറുപ്പ് അവാര്‍ഡ് ബിജു പരവത്ത് (മാതൃഭൂമി, കണ്ണൂര്‍), ടെലിവിഷന്‍ ന്യൂസ് സ്റ്റോറിക്കുള്ള പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് നിഖില്‍ ഡേവിസ് (മനോരമ ന്യൂസ്, കോഴിക്കോട്), പേജ് ലേഒൗട്ടിനുള്ള തെരുവത്ത് രാമന്‍ അവാര്‍ഡ് അബ്ദുല്‍ ജലീല്‍ വടക്കത്ര (തേജസ്) എന്നിവരും ഏറ്റുവാങ്ങി. കലക്ടര്‍ എന്‍. പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. പ്രസ്ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഇ.പി. മുഹമ്മദ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.

പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍, കെ.ഡി.എഫ്.എ ട്രഷറര്‍ പീയുഷ് ലാല്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്ക്ളബ് സെക്രട്ടറി എന്‍. രാജേഷ് സ്വാഗതവും ജോയന്‍റ് സെക്രട്ടറി സോഫിയ ബിന്ദ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.