Posted On
date_range Updated On
date_range ഒഞ്ചിയത്ത് ആര്‍.എം.പിക്ക് രണ്ടു സീറ്റ് നഷ്ടമായി
ഒഞ്ചിയം: കേരളം ഉറ്റുനോക്കിയ പഞ്ചായത്തുകളില്‍ ഒന്നായ ഒഞ്ചിയത്ത് ആര്‍.എം.പിക്ക് തിരിച്ചടി. കഴിഞ്ഞ തവണത്തേതില്‍ നിന്ന് രണ്ട് സീറ്റ് നഷ്ടമായി. വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്ന ലീഡ് നില പിന്നീട് മറിഞ്ഞ് എല്‍.ഡി.എഫിന് അനുകൂലമാവുകയായിരുന്നു. എല്‍.ഡി.എഫ് ഏഴു സീറ്റിലും ആര്‍.എം.പി ആറ് സീറ്റിലും യു.ഡി.എഫ് നാല് സീറ്റിലും ആണ് വിജയിച്ചത്. കഴിഞ്ഞ തവണ എട്ടു സീറ്റുണ്ടായിരുന്ന ആര്‍.എം.പിക്ക് രണ്ട് സീറ്റ് നഷ്ടമായി. എന്നാല്‍, യു.ഡി.എഫ് പുറമെ നിന്ന് പിന്തുണ കൊടുക്കുന്നപക്ഷം പഞ്ചായത്ത് ഭരണം ആര്‍.എം.പിയുടെ കൈകളിലേക്ക് തന്നെ വരും. ടി.പി വധത്തിനുശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിക്ക് ഏക പ്രതീക്ഷയുള്ള പഞ്ചായത്തായിരുന്നു ഒഞ്ചിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.