എസ്.പി സുകേശന്‍െറ ഇരട്ടത്താപ്പ് വ്യക്തമായതായി ജോസഫ് എം. പുതുശ്ശേരി


തിരുവനന്തപുരം: ചക്കിട്ടപ്പാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എളമരം കരീമിനെതിരായ അഴിമതി ആരോപണം എഴുതിത്തള്ളാനുള്ള ശിപാര്‍ശയിലൂടെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി സുകേശന്‍െറ പക്ഷപാതിത്തവും ഇരട്ടത്താപ്പും വ്യക്തമായതായി കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി.

കെ.എം. മാണിക്കെതിരായ ആരോപണവും അന്വേഷിച്ചത് ഇദ്ദേഹമാണ്. ധനമന്ത്രിക്കെതിരായ കേസില്‍ മൊഴിമാറ്റിപ്പറയാന്‍ ഇദ്ദേഹം നിരന്തരംസമ്മര്‍ദംചെലുത്തുകയാണെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റുതന്നെ ഡി.ജി.പി ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.
എന്നാല്‍, എളമരം കരീമിനെതിരായ അന്വേഷണത്തില്‍ ആരോപണവിധേയനടക്കം ബന്ധപ്പെട്ടവരെപ്പോലും ചോദ്യം ചെയ്യാനോ തെളിവെടുക്കാനോ ശ്രമിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ശിപാര്‍ശ നല്‍കിയത്. ആരോപണകര്‍ത്താവ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിപോലും പരിഗണിക്കാതെയാണ് കേസ് അവസാനിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തതെന്ന് വ്യക്തമാണ്.

എളമരം കരീമിനെ ഈ കേസില്‍ രക്ഷിച്ചത് ജനമധ്യത്തില്‍നിന്ന് മറച്ചുപിടിക്കാനാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എസ്.പി സുകേശനെതിരെ പുതിയ വാദങ്ങളുമായി രംഗത്തുവന്നിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയുമെന്നും പുതുശ്ശേരി പ്രറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.