കാലാവധി നീട്ടി; രണ്ട് ഹൈകോടതി ജഡ്ജിമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

കൊച്ചി: ഹൈകോടതിയിലെ രണ്ടുവര്‍ഷം പൂര്‍ത്തിയായ രണ്ട് അഡീ. ജഡ്ജിമാരുടെ ചുമതല മൂന്നുമാസത്തേക്ക് കൂടി രാഷ്ട്രപതി നീട്ടിനല്‍കി. അഡീ. ജഡ്ജി എന്ന നിലയിലെ കാലാവധി രണ്ടുവര്‍ഷമാണെന്നിരിക്കെ, ഈ പദവിയില്‍ തുടരാന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടം. ഈ ചട്ടം പാലിക്കാന്‍ ജസ്റ്റിസ് പി. ഉബൈദ്, ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.

ചീഫ് ജസ്റ്റിസിന്‍െറ അഭാവത്തില്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതത്തേുടര്‍ന്ന് നിലവിലെ കൊളീജിയം സംവിധാനം തന്നെ തുടരുമെന്ന് ഉറപ്പായി. അതേസമയം, നിയമനത്തിന്‍െറ നടപടിക്രമങ്ങള്‍ (മെമോറാണ്ടം ഓഫ് പ്രൊസീജിയര്‍) തയാറാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച നടപടികള്‍ ഇതുവരെ പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ പുതിയ ജഡ്ജിമാരുടെ നിയമനങ്ങളും സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനിശ്ചിതത്വത്തിലായി. ഇതത്തേുടര്‍ന്നാണ് രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടും സാധാരണനിലയില്‍ ലഭിക്കേണ്ട സ്ഥിരം ജഡ്ജിയായുള്ള നിയമനം ഇരുവര്‍ക്കും ലഭിക്കാതിരുന്നത്.

നേരത്തേ, ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവിന്‍െറ കാലാവധി പൂര്‍ത്തിയായപ്പോള്‍ അഡീ. ജഡ്ജി എന്നനിലയില്‍ തുടരാന്‍ കാലാവധി നീട്ടിനല്‍കിയിരുന്നു. 2014 ജനുവരി ഒന്നിനാണ് ജസ്റ്റിസ് പി. ഉബൈദ്, ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവര്‍ അഡീ. ജഡ്ജിമാരായി കേരള ഹൈകോടതിയില്‍ ചുമതലയേല്‍ക്കുന്നത്. 2016 ജനുവരി ഒന്നിനുശേഷം ജഡ്ജിമാരായി തുടരുന്നതിനായാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.