വേട്ടയാടല്‍ തൻെറ രീതിയല്ലെന്ന് വെളളാപ്പള്ളിയോട് സുധീരൻ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ താന്‍ വേട്ടയാടുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന്‍. വേട്ടയാടല്‍ തൻെറ രീതിയല്ല. വെള്ളാപ്പള്ളിയോട് തനിക്ക് വ്യക്തിവിരോധമില്ല. എതിര്‍ക്കുന്നത് നിലപാടുകളെയാണെന്നും സുധീരന്‍ വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ ആലുവയിലെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണ്. ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് അത് മനസിലാകും. നിയമം വെള്ളാപ്പള്ളിക്കും ബാധകമാണ്. എസ്.എന്‍.ഡി.പിയുടെ തണലില്‍ നിയമത്തിന് അതീതനാകാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

വ്യക്തിവൈരാഗ്യം മൂലം 18 വര്‍ഷമായി സുധീരന്‍ തന്നെ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്.


 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.