കൊച്ചി: സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നത് ഉചിതമല്ളെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. രാജ്യത്ത് മതേതര പാര്‍ട്ടികള്‍ക്ക് മാത്രമേ അധികാരം കിട്ടാവൂവെന്നും അല്ളെങ്കിലത് സമുദായ സംഘടനകള്‍ തമ്മിലെ വടംവലിക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഗ്ളോബല്‍ നായര്‍ സേവാ സമാജം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള ക്ഷണം നായര്‍ സര്‍വിസ് സൊസൈറ്റി നിരസിച്ചത് ഉചിതമാണ്. മുന്നാക്ക സമുദായങ്ങള്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഇത്തരത്തിലുള്ള ഒരുകാര്യവും ഭരണഘടനക്ക് കീഴില്‍ നടപ്പാക്കാന്‍ ഒരു സര്‍ക്കാറിനും കഴിയില്ല. എന്‍.എസ്.എസിന്‍െറ വളര്‍ച്ച മുരടിച്ചിരിക്കാം എന്നാല്‍ അത് തകരാതെ മുന്നോട്ട് കൊണ്ടുപോകുന്നത് അഭിനന്ദനീയമാമെന്നും അദ്ദേഹം പറഞ്ഞു.
ഗ്ളോബല്‍ നായര്‍ സേവാ സമാജം എന്‍.എസ്.എസിന് എതിരല്ളെന്ന് ഗ്ളോബല്‍ എന്‍.എസ്.എസ് ഡയറക്ടറും മലബാര്‍ നായര്‍ സമാജം രക്ഷാധികാരിയുമായ മഞ്ചേരി കെ.ആര്‍. ഭാസ്കരന്‍ പിള്ള ചടങ്ങില്‍ പറഞ്ഞു. എന്‍.എസ്.എസിന് കടന്ന് ചെല്ലാന്‍ കഴിയാത്ത മേഖലകളില്‍ കടന്നുചെല്ലുകയാണ് സംഘടനയുടെ ലക്ഷ്യം. കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്കരണം നായര്‍ സമുദായാംഗങ്ങളെ കിടപ്പാടമില്ലാത്തവന്‍െറയും മൃതദേഹം സംസ്കരിക്കാന്‍ ഭൂമിയില്ലാത്തവന്‍െറയും സമുദായമാക്കി മാറ്റി. ചില ഗൂഢശക്തികളുടെ ശ്രമഫലമായാണ് ഈ അവസ്ഥയുണ്ടായത് -അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ജാതിയുടെ പേരിലാവരുതെന്നും അത് വരുമാനത്തിന്‍െറ അടിസ്ഥാനത്തിലാവണമെന്നും ഭാസ്കരന്‍ പിള്ള ആവശ്യപ്പെട്ടു.ചടങ്ങില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, ജി.എന്‍.എസ്.എസ് പ്രസിഡന്‍റ് ഡോ. വിശ്വനാഥന്‍ വെന്നിയില്‍, ജനറല്‍ സെക്രട്ടറി എം.കെ.ജി നായര്‍, സംവിധായകന്‍ മേജര്‍ രവി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.