തൃശൂര്‍: ‘കേരളീയം’ മാസികയുടെ 18ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നിലാവ് കൂട്ടായ്മ’ എന്ന പരിപാടി തടസ്സപ്പെടുത്താന്‍ പൊലീസ് ശ്രമം. പുഴക്കല്‍ ടൂറിസം വില്ളേജിനോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഇക്കഴിഞ്ഞ 23ന് രാത്രി നടത്തിയ ഒത്തുകൂടലാണ് പേരാമംഗലം എസ്.ഐയുടെ നേതൃത്വത്തില്‍ എട്ട് പൊലീസുകാര്‍ കടന്നുചെന്ന്് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. പൊലീസ് അനുമതി വാങ്ങാതെ പരിപാടി നടത്തരുതെന്നും ഒരിക്കല്‍ റെയ്ഡ് നടന്ന സ്ഥാപനമായതിനാലും നിയമലംഘനം നടക്കുന്നുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലുമാണ് വന്നതെന്നാണ് തങ്ങളുടെ ഇടപെടലിന് ന്യായമായി പൊലീസ് പറഞ്ഞത്.
തങ്ങളിലൊരാളുടെ സ്ഥലത്ത് ആര്‍ക്കും ശല്യമില്ലാതെ നടത്തുന്ന കൂടിയിരിക്കലിന് പൊലീസിന്‍െറ അനുമതി ആവശ്യമില്ളെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടിയപ്പോഴും 10 വര്‍ഷമായി ഇത് നടത്താറുള്ള ക്ഷണിക്കപ്പെട്ടവരുടെ ഇന്‍ ഹൗസ് പരിപാടിയാണെന്ന് പറഞ്ഞപ്പോഴും പൊലീസ് പിന്തിരിഞ്ഞില്ല. വീട്ടില്‍ നടത്തുന്ന വിവാഹത്തിന് പൊലീസിന്‍െറ അനുമതി വേണോ എന്ന ചോദ്യത്തിന് ‘അത്തരം അന്തസ്സുള്ള പരിപാടിയല്ലല്ളോ ഇത്’ എന്നു പറഞ്ഞ് പൊലീസ് അധിക്ഷേപിച്ചത്രേ. നീണ്ട വാഗ്വാദത്തിന് ശേഷമാണ് പൊലീസ് മടങ്ങിപ്പോയത്. പരിപാടി രാത്രി 11 വരെ തുടര്‍ന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് രാത്രി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളീയത്തിന്‍െറ തൃശൂരിലെ ഓഫിസ് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഓഫിസ് വാരിവലിച്ച് പരിശോധിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത പൊലീസിന്‍െറ നടപടി അന്ന് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. വാര്‍ഷിക കൂട്ടായ്മ തടസ്സപ്പെടുത്താനുള്ള ശ്രമത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് കേരളീയം വിവരം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.