തിരുവനന്തപുരം: സൗദിയില്‍ തൊഴില്‍ ഉടമയുടെ പീഡനത്തിനിരയായവര്‍ തിരിച്ചത്തെി. ഹരിപ്പാട് സ്വദേശികളായ ബൈജു, അഭിലാഷ്, വിമല്‍കുമാര്‍ എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ട്രാവല്‍ എജന്‍സിയുടെ കബളിപ്പിക്കലിനിരയായി സൗദിയിലത്തെിയ ഇവര്‍ സ്വദേശിയായ തൊഴില്‍ ഉടമയുടെ പീഡനത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തുടര്‍ന്ന് ഇവരുടെ മോചനത്തിന് സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ ഇടപെടുകയായിരുന്നു. സംസ്ഥാനത്തെ നോര്‍ക്കാവകുപ്പില്‍നിന്ന് സൗദിയിലെ അബഹയിലെ പൊതുപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും ഇവരെ കണ്ടത്തൊനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു. അബഹയില്‍നിന്ന് 200 കിലോമീറ്ററിലധികം ദൂരത്താണ് ഇവര്‍ താമസിച്ചിരുന്നത്.
തൊഴില്‍ ഉടമയുമായി ചര്‍ച്ച നടത്തിയെങ്കിലും തൊഴിലാളികളെ വിടാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് കേന്ദ്ര വിദേശ മന്ത്രാലയത്തെ അറിയിച്ചു. വിദേശ മന്ത്രാലയത്തിന്‍െറ അഭ്യര്‍ഥന മാനിച്ച് സൗദി മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മൂന്നു പേര്‍ക്കും മോചനത്തിനുള്ള അവസരം ഒരുക്കിയത്. പീഡനകാലം പിന്നിട്ട് വിമാനത്താവളത്തിലത്തെിയ ഇവരെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.