പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൂടലില്‍ സർക്കാർ ഭൂമി കൈയ്യേറി 10 അംഗ സംഘം കുടില്‍ കെട്ടി. ചെങ്ങറ സമരക്കാരിൽ വാസയോഗ്യമല്ലാത്ത ഭൂമിയുടെ പട്ടണം ലഭിച്ചവരാണ് സർക്കാർ ഭൂമി കൈയ്യേറിയത്. സംഭവം അറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ കോന്നി തഹസിൽദാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
അടുത്ത തവണ സർക്കാർ ഭൂമി നൽകാനായി അപേക്ഷ പരിഗണിക്കുമ്പോൾ സമരക്കാർക്ക് മുൻഗണന നൽകുമെന്ന് തഹസിൽദാർ രേഖാമൂലം ഉറപ്പുനൽകി. ഇതേതുടർന്ന് സമരം അവസാനിപ്പിച്ചു.
രണ്ട് മാസം മുമ്പ് കൂടൽ വില്ലേജിൽപ്പെട്ട കലഞ്ഞൂരിൽ അവകാശികളില്ലാത്ത 15.35 ഏക്കർ ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തിരുന്നു. ഈ ഭൂമിയിലാണ് കുടിൽ കെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.