പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ മാന്യത പാലിക്കണം -രഘുനന്ദന്‍ ശര്‍മ 

തിരുവനന്തപുരം: പാര്‍ലമെന്‍റിലെ പരമോന്നത സഭകളില്‍ ജനപ്രതിനിധികള്‍ മാന്യതയും അച്ചടക്കവും പാലിക്കണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും ലോക്സഭാ അഡൈ്വസര്‍ ബ്യൂറോ ഓഫ് പാര്‍ലമെന്‍ററി സ്റ്റഡീസ് അംഗവുമായ രഘുനന്ദന്‍ ശര്‍മ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഉറ്റുനോക്കുന്ന ജനാധിപത്യ സമ്പ്രദായമാണ് ഇന്ത്യയുടേത്. ഇത് പഠിക്കാന്‍ നിരവധി ലോകനേതാക്കളാണ് ഇന്ത്യയിലത്തെുന്നത്. ഇവര്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍െറ പ്രവര്‍ത്തനങ്ങളെയും നിയമനിര്‍മാണങ്ങളെയും ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ചുമതലയാണ് ബ്യൂറോ ഓഫ് പാര്‍ലമെന്‍ററി സ്റ്റഡീസിനുള്ളത്. എന്‍.ഡി.എ ആയാലും യു.പി.എ ആയാലും പാര്‍ലമെന്‍റിന്‍െറ സുഗമമായ നടത്തിപ്പിന് അംഗങ്ങള്‍ സഹകരിച്ചേ തീരൂ. പ്രധാനമന്ത്രിയുടെ മേക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ വിജയകരമായി മുന്നോട്ടുപോകുന്നുണ്ടെന്നറിയിച്ച രഘുനന്ദന്‍ പക്ഷേ രാഷ്ട്രീയ പ്രശ്നങ്ങളില്‍ പ്രതികരിക്കാന്‍ തയാറായില്ല.
ബി.എസ്. ബാലചന്ദ്രന്‍, പ്രസ് ക്ളബ് പ്രസിഡന്‍റ് ആര്‍. അജിത് കുമാര്‍, ജോയന്‍റ് സെക്രട്ടറി രാജേഷ് കുറുപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.