Posted On
date_range Updated On
date_range സരിത തിങ്കളാഴ്ച ഹാജരാവും
കൊച്ചി: സോളാര്‍ കേസില്‍ ആദ്യ പരാതികളില്‍ അന്വേഷണം നടത്തിയ നിര്‍ണായക സാക്ഷി പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണനില്‍നിന്ന് തെളിവെടുക്കല്‍ സോളാര്‍ കമീഷന്‍ മാറ്റി വെച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തനിക്ക് വെള്ളിയാഴ്ച ഹാജരാകാന്‍ കഴിയില്ളെന്ന് കമീഷനെ കത്തിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇനി ഹാജരാകുന്നതിന് രണ്ട് ദിവസം മുമ്പ് വിവരം അറിയിക്കണമെന്നും അതനുസരിച്ച് തീയതി നിശ്ചയിക്കാമെന്നും കമീഷന്‍ പറഞ്ഞു. സോളാര്‍ കമീഷന്‍െറ അടുത്ത സിറ്റിങ് 21ന് നടക്കും. സരിത.എസ്.നായരാണ് അന്ന് ഹാജരാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.