വടകര: മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായ വി.പി.സി. മൊയ്തുവിനെ വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്ന കേസില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ സഞ്ചരിച്ച കാറിന്‍െറ ഉടമസ്ഥനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ കാര്‍ വാടകക്ക് കൊടുത്തതാണ്. സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍നിന്ന് പൊലീസിന് ലഭിച്ചതായാണ് വിവരം. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍, കൂടുതല്‍ പേരുടെ സഹായങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നോ എന്നും പൊലീസിന് സംശയമുണ്ട്.
സംഭവത്തിനുശേഷം സംഘാംഗങ്ങള്‍ കര്‍ണാടകയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയത്. എന്നാല്‍, ഇപ്പോള്‍ ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ തിരിച്ചറിയാനാകാത്തത് പൊലീസിനെ കുഴക്കുകയാണ്.
അതിനാല്‍തന്നെ കര്‍ണാടക പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസിന്‍െറ തീരുമാനമെന്നറിയുന്നു. പ്രതികള്‍ക്ക് കര്‍ണാടകയില്‍ ബന്ധങ്ങളുണ്ടെന്ന കാര്യവും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതിന്‍െറയടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. എറണാകുളത്ത് കേസന്വേഷണവുമായി പോയ പൊലീസ് സംഘം തിരിച്ചത്തെിയിട്ടുണ്ട്. കാറുടമയെ പിടികൂടിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. വീടിനു മുന്നില്‍വെച്ച് അക്രമിച്ച് കൈയിലുണ്ടായിരുന്ന നാലുലക്ഷം രൂപയുമായാണ് അക്രമികള്‍ കടന്നുകളഞ്ഞത്. കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമേ കേസിന്‍െറ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.