കത്തും നേതാക്കളുടെ ഡല്‍ഹി യാത്രയും തമ്മില്‍ ബന്ധമില്ല -വി.എം സുധീരന്‍

തിരുവനന്തപുരം: അടുത്തയാഴ്ച ഡല്‍ഹിയില്‍ ഹൈകമാന്‍റുമായി നടക്കുന്ന കൂടിക്കാഴ്ചയും ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കത്തും തമ്മില്‍ യാതൊരു ബന്ധവുമില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. 22- ാം തിയതിയിലെ ഡല്‍ഹി കൂടിക്കാഴ്ച നേരത്തെ തീരുമാനിക്കപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെയും രമേശ് ചെന്നിത്തലയുടെയും തന്‍റെയും സൗകര്യം നോക്കിയാണ് ഹൈകമാന്‍റുമായുള്ള ചര്‍ച്ച 22 തീരുമാനിച്ചതെന്നും താന്‍ 15-ാം തിയതി തന്നെ ഡല്‍ഹിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തതാണെന്നും സുധീരന്‍ വിശദീകരിച്ചു. എന്തോ അസാധാരണ സാഹചര്യം വന്നതുകൊണ്ടാണ് ഈ കൂടിക്കാഴ്ചയെന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ജനരക്ഷായാത്രയുമായും കോണ്‍ഗ്രസിന്‍റെ ജന്മ ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതുമായ കാര്യങ്ങള്‍ ആണ് ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്യുക. ചെന്നിത്തലയുടേതെന്ന പേരില്‍ പുറത്തു വന്നിരിക്കുന്ന കത്തിന്‍റെ ആധികാരികതയെ കുറിച്ച് അറിയില്ളെന്നും അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ഒന്നും പറയുന്നില്ളെന്നും സുധീരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.