രൂപേഷിനെ വായാട് കോളനിയില്‍ എത്തിച്ച് തെളിവെടുത്തു

നാദാപുരം: മാവോവാദി രൂപേഷിനെ വിലങ്ങാട് വായാട് കോളനിയില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാവിലെ 10 മണിയോടെ നാദാപുരം ഡിവൈ.എസ്.പി എം.പി. പ്രേംദാസിന്‍െറ നേതൃത്വത്തില്‍ കനത്ത സുരക്ഷയോടെയാണ ് കോളനിയിലത്തെിച്ചത്. മുദ്രാവാക്യം വിളികളോടെയാണ് രൂപേഷ് പൊലീസ് സാന്നിധ്യത്തില്‍ കോളനിയിലിറങ്ങിയത്.
 പശ്ചിമഘട്ട സമരങ്ങള്‍ അവസാനിക്കുന്നില്ളെന്നും ആദിവാസികള്‍ക്ക് ഭൂമിയും പട്ടയവും നല്‍കണമെന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാലങ്ങളും റോഡുകളും നിര്‍മിക്കുന്നത് ഖനി മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും രൂപേഷ് പറഞ്ഞു. ഇന്ത്യയില്‍ മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത് കോര്‍പറേറ്റുകളാണ്. ആദിവാസികള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന പണം മധ്യവര്‍ത്തികള്‍ തട്ടിയെടുക്കുകയാണ്.
കൃഷിയും ഭൂമിയും ആദിവാസികള്‍ക്ക് ഉണ്ടായിരുന്നു. ഇവയെല്ലാം തട്ടിയെടുക്കുകയാണ് ഉണ്ടായത്. പോരാട്ടവും സമരവുമാണ് ആദിവാസികള്‍ക്കുള്ള ഏക മാര്‍ഗം. അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വെറുതെ കൊടുത്തതല്ല പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്ന് രൂപേഷ് പൊലീസിന്‍െറ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. രാത്രിയില്‍ എന്തിന് കോളനിയില്‍ എത്തി എന്ന ചോദ്യത്തിന്, ‘പകല്‍ എത്തിയാല്‍ പിടിക്കപ്പെടില്ളേ’ എന്നായിരുന്നു രൂപേഷിന്‍െറ മറുപടി. രൂപേഷ് എത്തുമെന്നറിഞ്ഞ് സ്ത്രീകളടക്കം നൂറോളം പേര്‍ കോളനിയില്‍ തടിച്ചുകൂടിയിരുന്നു. മൂന്നു മണിക്കൂറോളം പൊലീസ് കോളനിയില്‍ തെളിവെടുപ്പ് നടത്തി.
രൂപേഷ് നേരത്തെ എത്തിയ അഞ്ച് വീടുകളിലാണ് പൊലീസ് തെളിവെടുത്തത്. ആദ്യമത്തെിയ വീട്ടില്‍ നിന്ന് രൂപേഷ് ഉച്ചത്തില്‍ പൊലീസിന് മറുപടി നല്‍കിയതോടെ ജനങ്ങളെ പൂര്‍ണമായി ഒഴിവാക്കിയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍െറ നേതൃത്വത്തില്‍ രൂപേഷിനെ ചോദ്യം ചെയ്തു. സി.ഐ എം. സുനില്‍ കുമാര്‍, എസ്.ഐമാരായ ശംഭുനാഥ്, സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രൂപേഷിനെ കോളനിയില്‍ തെളിവെടുപ്പിന് എത്തിച്ചത്. കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തെളിവെടുപ്പ് നടത്തിയത്.
 കോളനിയില്‍ അഞ്ചംഗ സംഘത്തോടൊപ്പമത്തെി സായുധ വിപ്ളവത്തിന് ആഹ്വാനം ചെയ്തതിനാണ് കേസ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.