മോദിയുടെ സന്ദര്‍ശനം ക്ഷണിക്കാതെ; ബി.ജെ.പി നേതൃത്വം അവഗണിച്ചതില്‍ വിഷമമുണ്ട് –ശിവഗിരിമഠം

വര്‍ക്കല: 83ാമത് ശിവഗിരി തീര്‍ഥാടനവുമായി സഹകരിക്കാതെ കേന്ദ്ര-സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങള്‍ അവഗണിച്ചതില്‍ വിഷമമുണ്ടെന്നും അതിനാലാണ് സമ്മേളനങ്ങളില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യം നല്‍കാത്തതെന്നും ശിവഗിരി മഠത്തിലെ സന്യാസിമാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച തീര്‍ഥാടനത്തിന്‍െറ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ ശിവഗിരി മോദിയുടെ സന്ദര്‍ശനം ക്ഷണിക്കാതെ;
ബി.ജെ.പി നേതൃത്വം അവഗണിച്ചതില്‍ വിഷമമുണ്ട് –ശിവഗിരിമഠംഗെസ്റ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദയും തീര്‍ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദും ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരി സന്ദര്‍ശിക്കുന്നത് മഠം ക്ഷണിച്ചിട്ടില്ളെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സ്വാമി ഋതംബരാനന്ദ പറഞ്ഞു. 83ാമത് ശിവഗിരി തീര്‍ഥാടനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്കും ചില കാബിനറ്റ് മന്ത്രിമാര്‍ക്കും നവംബര്‍ ആദ്യവാരംതന്നെ ക്ഷണക്കത്ത് നല്‍കിയിരുന്നു. ഒപ്പം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും കത്ത് നല്‍കിയിരുന്നു. എന്നാല്‍, ആരും പ്രതികരിച്ചില്ല.
മോദിയെ ക്ഷണിച്ചത് തീര്‍ഥാടന സമ്മേളനത്തിലേക്കാണ്. അല്ലാതെ ശിവഗിരിയിലേക്ക് ക്ഷണിച്ചിട്ടില്ല. 15ന് അദ്ദേഹം വരുന്നത് ക്ഷണിക്കാതെയാണ്. ശിവഗിരിയില്‍ ആര്‍ക്കും എപ്പോഴും വരാം. ആ അര്‍ഥത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ മഠം സ്വീകരിക്കുമെന്നും സ്വാമി ഋതംബരാനന്ദ പറഞ്ഞു. ശിവഗിരി മഠം ഭാരവാഹികള്‍ ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞശേഷമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ ബന്ധപ്പെട്ടത്. അതിഥികളെയെല്ലാം തീരുമാനിച്ചുകഴിഞ്ഞതിനാല്‍ ഇനി സഹായം ആവശ്യമില്ളെന്ന് തുറന്നുപറയുകയും ചെയ്തു -ഗുരുപ്രസാദ് പറഞ്ഞു.
ബി.ജെ.പി നേതൃത്വം ശിവഗിരിയെ പരിഗണിച്ചില്ല. അതിനാല്‍ തീര്‍ഥാടന സമ്മേളനങ്ങളിലൊന്നിലും ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിക്കേണ്ടെന്ന് മഠം കര്‍ശന തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി ശിവഗിരിമഠം സുദൃഢമായ ബന്ധമാണല്ളോ ഉണ്ടാക്കിയതെന്നും ഇപ്പോള്‍ അകലാന്‍ കാരണമെന്തെന്നും ചോദിച്ചപ്പോഴും അതിന് കാരണക്കാരുണ്ടോയെന്ന ചോദ്യത്തിനും തങ്ങളൊന്നും പറയില്ല എന്നായിരുന്നു മറുപടി.


ശിവഗിരി മഠം പ്രധാനമന്ത്രിയെ ക്ഷണിച്ചു –വി. മുരളീധരന്‍
തൃശൂര്‍: വര്‍ക്കല ശിവഗിരി മഠം അധികൃതര്‍ ക്ഷണിച്ചതനുസരിച്ചാണ് ഈമാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി മഠം സന്ദര്‍ശിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. മഠത്തിന്‍െറ ക്ഷണക്കത്ത് താന്‍ മുഖേനയാണ് പ്രധാനമന്ത്രിക്ക് അയച്ചത്. എന്നാല്‍, ശിവഗിരി തീര്‍ഥാടന പരിപാടിയിലേക്കാണ് ക്ഷണിച്ചതെന്നും അതില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ മഠം സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഗസ്റ്റിലാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണക്കത്ത് മഠത്തില്‍നിന്ന് തനിക്ക് കിട്ടിയത്. അത് പ്രധാനമന്ത്രിക്ക് കൈമാറി. ബി.ജെ.പി സംസ്ഥാന ഘടകം ശിവഗിരി മഠവുമായി സഹകരിക്കുന്നില്ളെന്ന സന്യാസിമാരുടെ ആക്ഷേപത്തെക്കുറിച്ച് അറിയില്ല. തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ മാറും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചക്ക് വിമാനത്താവളത്തില്‍ അഞ്ച് മിനിറ്റ് മാത്രം അനുവദിച്ച പ്രധാനമന്ത്രിയുടെ നടപടിയെക്കുറിച്ച ചോദ്യത്തിന് ഒൗദ്യോഗിക കാര്യങ്ങളൊന്നും തനിക്ക് അറിയില്ളെന്ന് മുരളീധരന്‍ പറഞ്ഞു.
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍െറ ആരോപണത്തില്‍ കമീഷന്‍ നടപടി എന്താണെന്ന് നോക്കാം. മുഖ്യമന്ത്രി മാത്രമല്ല, സര്‍ക്കാര്‍ തന്നെ രാജിവെക്കണമെന്നാണ് ബി.ജെ.പി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മധ്യമേഖലാ പ്രസിഡന്‍റ് ടി. ചന്ദ്രശേഖരനും പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.