എടവണ്ണ (മലപ്പുറം): ടാര്‍ മിക്സിങ് പ്ളാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായ പത്തപ്പിരിയം ബേക്കലക്കണ്ടിയില്‍ ലാത്തിച്ചാര്‍ജില്‍നിന്ന് രക്ഷപ്പെടാനോടിയാള്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തെി. പത്തപ്പിരിയം നെല്ലാണി കീര്‍ത്തി കോളനിയിലെ പരേതനായ ചെറുരാമന്‍െറ മകന്‍ അയ്യപ്പന്‍െറ (47) മൃതദേഹമാണ് മുക്കാലിയിലെ ചൂരക്കുന്നന്‍ അബ്ദുല്‍ ലത്തീഫിന്‍െറ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച രാവിലെ ഏഴോടെ കണ്ടത്. സംഭവത്തോടെ മേഖലയില്‍ നടക്കുന്ന ജനകീയ സമരം ശക്തിപ്പെട്ടു. മരണവിവരം അറിയിച്ചെങ്കിലും പൊലീസ് എത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബുധനാഴ്ച രാവിലെ പത്തുമുതല്‍ 12 വരെ മഞ്ചേരി-ഗൂഡല്ലൂര്‍ പാത ഉപരോധിച്ചു. 11ന് മലപ്പുറം ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, സബ് കലക്ടര്‍ ജാഫര്‍ മാലിക്ക് എന്നിവര്‍ സ്ഥലത്തത്തെി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ വണ്ടൂര്‍ സി.ഐ കെ.സി. ബാബുവിനെ സസ്പെന്‍ഡ് ചെയ്യണമെന്ന നിലപാടിലായിരുന്നു സമരസമിതി. തുടര്‍ന്ന് സി.ഐക്കെതിരെ നടപടിക്ക് ഡി.ജി.പിയോട് ശിപാര്‍ശ ചെയ്യാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. അയ്യപ്പന്‍െറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കാന്‍ നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ടാര്‍ മിക്സിങ് കേന്ദ്രത്തിലേക്ക് യന്ത്രങ്ങള്‍ കൊണ്ടുവരുന്നത് തടയാന്‍ ജനകീയ സമരസമിതി നേതൃത്വത്തില്‍ ചൊവ്വാഴ്ച സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സംഘടിച്ചിരുന്നു. എന്നാല്‍, യന്ത്രങ്ങളുമായി വന്ന ലോറികള്‍ പ്ളാന്‍റിലത്തെിക്കാന്‍ പ്രദേശവാസികളെ ലാത്തിവീശി ഓടിച്ചും മര്‍ദിച്ചും പൊലീസ് സഹായിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ലാത്തിച്ചാര്‍ജില്‍നിന്ന് ഓടുമ്പോഴാണ് അയ്യപ്പന്‍ കിണറ്റില്‍ വീണതെന്ന് കരുതുന്നു. രാത്രി വൈകിയും അയ്യപ്പനെ കണ്ടില്ളെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തിലുണ്ടാവുമെന്നാണ് വീട്ടുകാര്‍ കരുതിയത്. രാവിലെ ഏഴിന് വെള്ളം കോരാനത്തെിയ മുക്കാലിയിലെ ലത്തീഫിന്‍െറ ഭാര്യ ബസ്മിനയാണ് കിണറ്റില്‍ ടോര്‍ച്ച് കത്തുന്നത് കണ്ട് സംശയം തോന്നി വീട്ടുകാരെ അറിയിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. കൂലിപ്പണിക്കാരനാണ് അയ്യപ്പന്‍. മാതാവ്: ചക്കി. ഭാര്യ: ഇന്ദിര. മക്കള്‍: ആതിര, ആര്യ, ആദിത്യ. സഹോദരങ്ങള്‍: വിജയകുമാരന്‍ (റെയില്‍വേ, തിരൂര്‍), കുഞ്ഞന്‍, ഗോപാലന്‍, പ്രകാശന്‍, രമാദേവി (തൃക്കലങ്ങോട്), കൗസല്യ, രമണി, ബേബി.
ടാര്‍ മിക്സിങ് യൂനിറ്റുകള്‍ക്ക് അനുമതി: സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: സുപ്രീംകോടതി വിധി, വിദഗ്ധപഠന റിപ്പോര്‍ട്ട് എന്നിവക്ക് വിരുദ്ധവും ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുന്നതുമായ നിലയില്‍ ടാര്‍ മിക്സിങ് യൂനിറ്റുകള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ജനനിബിഡമായ പ്രദേശത്ത് ഇത്തരമൊരു പ്ളാന്‍റിന് അനുമതി നല്‍കുന്നത് ഗുരുതര പ്രത്യാഘാതം ഉളവാക്കും. ആയതിനാല്‍ അവിടെനിന്ന് ഈ പ്ളാന്‍റ് മാറ്റിസ്ഥാപിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.