കൽപറ്റ: വയനാട്ടിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന്റെ അരിശം മുഴുവൻ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ മേൽ തീർത്ത് സി.പി.എമ്മുകാർ. ദുരന്തബാധിതരായ മനുഷ്യരെ സൈബർ ഇടങ്ങളിൽ ക്രൂരമായി അധിക്ഷേപിച്ചും അവഹേളിച്ചും നിരവധി സി.പി.എം പ്രവർത്തകരാണ് രംഗത്തെത്തുന്നത്. ടൗൺഷിപ്പ് വീടുകൈമാറ്റം സംബന്ധിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച പോസ്റ്ററിന് കീഴിലടക്കം ഇത്തരും കമന്റുകളുടെ പ്രവാഹമുള്ളത്.
ദുരന്തബാധിതരെ 'നന്ദിയില്ലാത്ത പട്ടികൾ' എന്നും 'വൃത്തികെട്ട ജന്മങ്ങൾ' എന്നും വിളിച്ച് ആക്ഷേപിക്കുന്ന കമന്റുകൾ ധാരാളമുണ്ട്. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിനെ 'നന്ദികേടിന്റെ സ്മാരകം' എന്നാണ് വിശേഷിപ്പിക്കുന്നത്. ദുരന്തബാധിതർക്ക് സഹായം നൽകുന്നതിനേക്കാൾ നല്ലത് മോദിയെപ്പോലെ ഒന്നും നൽകാതിരിക്കുന്നതായിരുന്നു എന്ന് പോലും ചിലർ അഭിപ്രായപ്പെടുന്നു. വീട് നൽകിയതിനേക്കാൾ വലിയ നേട്ടം യു.ഡി.എഫ് നൽകിയ കലണ്ടറിനും ഡയറിക്കും ലഭിച്ചുവെന്ന പരിഹാസമാണ് സൈബർ പോരാളികൾ പ്രധാനമായും ഉയർത്തുന്നത്. ദുരന്തസമയത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രി പെറുക്കിയും കല്ല് ചുമന്നും ഉണ്ടാക്കിയ പണം നൽകിയിട്ടും തെരഞ്ഞെടുപ്പിൽ വോട്ടായി മാറിയില്ലെന്നാണ് ഇവരുടെ പരിഭവം.
ഫേസബുക് കമന്റുകളിൽ നിന്ന്:
‘എന്തു ദുരന്തം ആ ജില്ലയിൽ ഉണ്ടായാലും അഞ്ച് പൈസ ഞാൻ ദുരിതാശ്വാസ നിധിയിൽ ഇടില്ല’, ‘ഒരു 15 ലക്ഷം അല്ലെങ്കിൽ 20 ലക്ഷം കൊടുത്തു വിടേണ്ട കേസ് ആയിരുന്നു വെറുതെ സമയം കളഞ്ഞു’, ‘ഇനിയങ്ങോട്ട് യുഡിഎഫ് പറഞ്ഞത് പോലെ സർക്കാരിലേക്ക് പണം കൊടുക്കരുത്, പൊതിച്ചോറ് നിർത്തലാക്കുക, ഇന്ദിര കാന്റീനിൽ പോയി സുഭിക്ഷമായി കഴിക്കട്ടെ,, ഇതുപോലുള്ള ദുരന്തങ്ങൾ ഇനി വരാതിരിക്കട്ടെ. വന്നാൽ, സർക്കാർ നോക്കിക്കോളും, നന്ദിയില്ലെങ്കിലും നന്ദികേട് കാണിക്കാതെ ഇരിക്കാമായിരുന്നു,, വയനാട്ടുകാർക്ക്’,
‘കളഞ്ഞിട്ട് പോ ചങ്ങായീ.... ഈ നന്ദിയില്ലാത്ത ഒരു സമൂഹത്തിനായി ഇനിയും യുവാക്കളുടെ വിലപ്പെട്ട സമയം നശിപ്പിക്കരുതേ....! ഡി വൈ എഫ് ഐ ഇവിടെ ആർക്കും വേണ്ട.. മതം തിന്നാൻ തുടങ്ങിയ ഒരു സമൂഹം അത് അങ്ങനെ അവസ്സാനിക്കട്ടെ...! പിന്നെ ഈ പൊതിച്ചോറിന്റെ ആ പരിപാടിയും അവസ്സാനിപ്പിക്കുക.... പ്ലീസ് അതിന്റെ പേരും പറഞ്ഞ് എന്റെ വീട്ടിലേയ്ക്കൊന്നും ആരും വന്നേയ്ക്കരുത്.... ! നന്ദിയില്ലാത്ത ജനതയെ പോറ്റുന്നവൻ പോലും മുടിഞ്ഞുപോകും... ! ആ പണിയൊക്കെ നിർത്തി കുടുംബത്തിനായി ജീവിക്കൂ യുവാക്കളെ ....! ലാൽ സലാം..!’
‘ഇത്രയും നാൾ അവർക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവരെ ഓർക്കാതെ, അവരെ പറ്റിച്ചവരെ കൂടെ നിർത്തിയവർക്കാണ് അവർ മുൻഗണന നൽകിയത്. അതുപോലെ ഇവിടെ ആരായിരുന്നു ശരി ആരാണ് തെറ്റെന്ന് കാലം അവരെ ബോധ്യപെടുത്തും..’, ‘ബെൻസ് കാറും കൂടി കൊടുക്കണം...’ ‘വയനാട്ടുകാർ അല്ലെങ്കിലും നന്ദിയില്ലാത്ത വർഗ്ഗമാണ്’
‘നന്ദികേടിന്റെ പേരോ വയനാട്. വീടിനെക്കാൾ വില വെച്ചത് കലണ്ടറിനായിരുന്നു’, ‘ടൗൺഷിപ് ഒരു സ്മാരകം ആണ് നന്ദികേടിന്റെ സ്മാരകം.. അത് എക്കാലത്തും അങ്ങനെ തന്നെ ആയിരിക്കും’. ‘നന്ദിയില്ലാത്ത പട്ടികൾക്ക് കൊടുത്താലും മതി. വൃത്തികെട്ട ജന്മങ്ങൾ, വിഷമുള്ള മനുഷ്യർ. അത്രക്കും കാളകൂട വിഷമാണ് വയനാട്ടുകാർ’, ‘ദുരന്തം മുണ്ടക്കൈയിലായത് വെറുതെയല്ല’, ‘പാല് കൊടുത്തവന്റെ കൈയ്യിന് കൊത്തിയത് എത്ര നന്ദിയോടെയാ’.
‘വയനാട് എന്നും ഒരു shame ആയിരിക്കും’, ‘ഇനി പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുത്താലും മൂരികളുടെ കന്നം തിരിവേ അവർ കാട്ടൂ’, ‘ആക്രി പെറുക്കി വീടുണ്ടാക്കാൻ പണം കൊടുക്കുന്നതിന് പകരം കുറച്ച് കലണ്ടർ അടിച്ചു കൊടുക്കാതിരുന്ന ഡി.വൈ.എഫ്.ഐ ആണ് കുറ്റക്കാർ’
‘വയനാട്ടുകാർ അല്ലെങ്കിലും നന്ദിയില്ലാത്ത വർഗ്ഗമാണ്’ ‘ഒരു 15 ലക്ഷം അല്ലെങ്കിൽ 20 ലക്ഷം കൊടുത്തു വിടേണ്ട കേസ് ആയിരുന്നു വെറുതെ സമയം കളഞ്ഞു’, ‘എന്തെങ്കിലും ചില്ലറ കൊടുത്ത് ഒഴിവാക്കേണ്ട കേസായിരുന്നു.... എല്ലാം കൊടുത്തിട്ടും നന്ദി കേട് കാണിച്ച വർഗം’ ‘നന്ദി കെട്ട വയനാടിന് എന്തിന് ഈ കരുതൽ...’ ‘നന്ദിയില്ലാത്ത.വർഗ്ഗങ്ങൾ ദുരന്തം ഇനിയുംവരും. കാണാം വയനാട്ടുകാരെ’
‘കലണ്ടർ നൽകിയാൽ മതിയായിരുന്നു അവറ്റകൾക്ക്’, വീടിനെക്കാളും വില കലണ്ടറിന് ആണ്, വെയിസ്റ്റ് എ‘ന്തിന്... നന്ദിയില്ലാത്ത ഒരു ജില്ലകാർക്ക്’, ‘നന്ദികെട്ട ജനത തുരങ്കം ഇനി ഇരുന്നു സ്വയം മാന്തട്ടെ’, ‘നന്ദി എന്നൊന്ന് വയനാട് ജില്ലക്കാർ കാണിച്ചില്ല’, ‘വയനാട് ജനതയ്ക്ക് ഇതൊന്നും കൊടുക്കരുത് അവര് ഇതൊന്നും അർഹിക്കുന്നില്ല’, ‘നക്കട്ടെ --- എന്റെ 2 ലക്ഷം പോയി, നന്ദികേടേ നിന്റെ പേരോ വയനാട്’, ‘നന്ദിയില്ലാത്ത ഇല്ലാത്ത വർഗ്ഗം’ ‘എന്തു കൊടുത്തിട്ട് എന്ത് കാര്യം നന്ദിയില്ലാത്തവർ’, ‘6 മാസത്തെ കലണ്ടർ കൊടുത്താൽ മതിയായിരുന്നു നന്ദിയില്ലാത്തവർക്ക്’, ‘നന്ദിയില്ലാത്ത വർഗ്ഗം..... എന്തെങ്കിലും കൊടുത്ത് ഒഴിവാക്കണമായിരുന്നു. നന്ദി കേട്ട വയനാട്’ -എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ദുരന്തബാധിതർക്ക് സർക്കാർ വീട് നൽകിയത് പാർട്ടിയുടെ കുടുംബത്തിൽ നിന്ന് നൽകിയ ഔദാര്യമല്ലെന്നും അത് ജനങ്ങളുടെ നികുതിപ്പണമാണെന്നും ചൂണ്ടിക്കാട്ടി ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെ വോട്ട് കിട്ടാനുള്ള ഉപകരണമായി കാണുന്നതാണ് ഇത്തരം അധിക്ഷേപങ്ങൾക്ക് പിന്നിലെന്നും ചിലർ വിലയിരുത്തുന്നു.
സർക്കാരിനെ വയനാട്ടുകാർ നന്ദികേടോടെ തള്ളിക്കളഞ്ഞുവെന്ന് സി.പി.എമ്മുകാർ ആരോപിക്കുമ്പോൾ, ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തുന്ന സേവനം ഭരണാധികാരികളുടെ കടമ മാത്രമാണെന്ന് കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിക്കുന്നു. തെരഞ്ഞെടുപ്പിലെ വമ്പിച്ച തോൽവിക്ക് കാരണം സർക്കാറിന്റെ ധാർഷ്ട്യമാണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് സഹായങ്ങൾ നൽകിയതെന്നും ഇവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.