Posted On
date_range Updated On
date_range ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്; ജില്ല വിട്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യം
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ച സംവിധായകൻ രഞ്ജിത്ത് ഇപ്പോൾ ജാമ്യ വ്യവസ്ഥയിൽ ഇളവുവേണമെന്ന ആവശ്യവുമായി വന്നിരിക്കുകയാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് രഞ്ജിത്ത് ഹർജി നൽകിയിരിക്കുന്നത്. ചികിത്സയുടെയും മറ്റും ആവശ്യങ്ങൾക്കായി തനിക്കു ജില്ല വിട്ടുപോകാനുള്ള അനുവാധം തരണമെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
സിനിമാ സെറ്റിൽ വെച്ച് യുവനടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് രഞ്ജിത്തിനെ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തതും പിന്നീട് ഉപാധികളോടെ ജാമ്യം അനുവധിച്ചതും. കോടതി രഞ്ജിത്തിന്‍റെ ജാമ്യ ഹർജിയിൽ പൊലീസിനോട് മറുപടി തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.