തിരുവനന്തപുരം: നിയമസഭയിൽ പ്രസ്താവന നടത്തിയ മുൻ മന്ത്രി കെ.എം മാണിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. ചട്ടം 64 പ്രകാരമാണ് മാണി പ്രസ്താവന നടത്തിയത്. എന്നാൽ, സഭാ സമ്മേളനം തുടങ്ങി ആറാം ദിവസമാണ് മാണി പ്രസ്താവന നടത്തിയതെന്നും ഇതിനുള്ള സാഹചര്യം നിലവിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബഹളംവെച്ചത്.
മാണി പ്രസ്താവന നടത്താൻ പാടില്ലെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരൻ ക്രമപ്രശ്നം ഉന്നയിച്ചു. എന്നാല്‍, മന്ത്രിസ്ഥാനം രാജിവെച്ച അംഗങ്ങള്‍ക്ക് ചട്ടം 64 പ്രകാരം പ്രത്യേക അനുമതിയോടെ പ്രസ്താവന നടത്താമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. മുമ്പും ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്പീക്കര്‍ അറിയിച്ചു.
ബാർ കോഴ കേസിൽ തന്‍റെ ഭാഗം കേൾക്കാതെ ഹൈകോടതി നടത്തിയ പരാമർശങ്ങൾ വേദനാജനകമാണെന്ന് കെ.എം മാണി പറഞ്ഞു. മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കാനാണ് കോടതി പറഞ്ഞത്. ഉന്നത മൂല്യങ്ങൾ ഉയർത്തിപിടിച്ചാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. താൻ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ കുറിച്ച് ഒന്നും പറയാനില്ല. സത്യം ആത്യന്തികമായി ജയിക്കുമെന്നും മാണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.