കുമളി: രാജ്യത്തിന്‍െറ അഭിമാനമായ പെരിയാര്‍ കടുവ സങ്കേതത്തെ മുക്കി മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136ല്‍നിന്നും 142 ലേക്ക് ഉയര്‍ന്നുതുടങ്ങിയതോടെ 1403 ഏക്കര്‍ വനഭൂമിയാണ് വെള്ളത്തിനടിയിലാകുന്നത്. വന്യജീവി സങ്കേതത്തിലെ ഏറ്റവും പ്രാധാന്യമേറിയ 267 ഏക്കര്‍ നിത്യഹരിത വനം, 526 ഏക്കര്‍ പുല്‍മേടുകള്‍, 610 ഏക്കര്‍ അര്‍ധനിത്യഹരിത വനങ്ങള്‍ എന്നിങ്ങനെയാണ് വെള്ളത്തിനടിയിലാകുന്നത്. തമിഴ്നാട്ടില്‍ ആവശ്യത്തിന് ജലം ഉണ്ടായിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്നാട് തുടരുന്ന പിടിവാശി വനമേഖലയോട് ചേര്‍ന്ന ആദിവാസി കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. വനമേഖലയിലെ പുല്‍മേടുകളും തടാകത്തിന് നടുവിലെ ചെറിയ തുരുത്തുകളും മുഴുവന്‍ വെള്ളത്തിനടിയിലായത് വന്യജീവി സങ്കേതത്തിലെ ആവാസ വ്യവസ്ഥക്കുതന്നെ വെല്ലുവിളിയായി.
മ്ളാവ്, കേഴ, ആന ഉള്‍പ്പെടെ നിരവധി ജീവികള്‍ അധിവസിക്കുന്ന പുല്‍മേടുകള്‍ വെള്ളത്തിനടിയിലായതും ഇവയെ പിടികൂടി ഭക്ഷിക്കുന്ന കടുവ, പുലി, ചെന്നായ തുടങ്ങി മറ്റ് ജീവികള്‍ ഇരതേടി മറ്റ് മേഖലകളിലേക്ക് നീങ്ങുന്നതും ആവാസ വ്യവസ്ഥയെ തകിടം മറിക്കും. തടാക തീരത്ത് അധിവസിക്കുന്ന നീര്‍നായ ഉള്‍പ്പെടെ ചെറുജീവികളുടെ മാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ഇവക്കും സുരക്ഷിതമായ മറ്റ് മേഖലകള്‍ തേടി പോകേണ്ടിവരും. വനമേഖലയില്‍ വേട്ടയാടി ഭക്ഷണം നേടാനാകാതെ വരുമ്പോള്‍ കടുവ ഉള്‍പ്പെടെ ജീവികള്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങാനുള്ള സാധ്യതകളും ഏറെയാണ്.
തേക്കടി തടാകത്തെ മനോഹരമാക്കുന്ന തീരങ്ങളും തടാകത്തിന് നടുവിലെ ചെറിയ തുരുത്തുകളും വെള്ളത്തിനടിയിലായതോടെ തടാകത്തിന്‍െറ മനോഹാരിതയും നഷ്ടമായി. ദിവസങ്ങളോളം ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇളം പുല്ലുകള്‍, വിവിധ സസ്യങ്ങള്‍, വനമേഖലയില്‍ മാത്രം കാണപ്പെടുന്ന ഓര്‍ക്കിഡുകള്‍, ഒൗഷധ സസ്യങ്ങള്‍, വിവിധതരം പുപ്പങ്ങള്‍ എന്നിവയെല്ലാം നശിക്കും. ഓര്‍ക്കിഡുകളും പുഷ്പങ്ങളും നശിക്കുന്നതുവഴി അപൂര്‍വങ്ങളായ ചിത്രശലഭങ്ങള്‍, പക്ഷികള്‍ എന്നിവയൊക്കെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യും. തടാകത്തിന്‍െറ തീരങ്ങള്‍ മുഴുവന്‍ മുങ്ങിയതോടെ മത്സ്യബന്ധനം നടത്തിയും കന്നുകാലികളെ മേച്ചും ഉപജീവനംനടത്തിയിരുന്ന നൂറുകണക്കിന് ആദിവാസി കുടുംബങ്ങളും പട്ടിണിയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.