റബര്‍ വിലയിടിവ്: ലോക്സഭയില്‍ ബഹളം

ന്യൂഡല്‍ഹി:  റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയെച്ചൊല്ലി ലോക്സഭയില്‍  ബഹളം. സഭാനടപടി നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ രംഗത്തുവന്നു. കേരളത്തില്‍ 40 ലക്ഷം ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗമായ റബറിന്‍െറ വില കുത്തനെ ഇടിയുകയാണെന്നും അടിയന്തര നടപടി വേണമെന്നും ആന്‍േറാ ആന്‍റണി  ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള മറ്റ് അംഗങ്ങള്‍ പിന്തുണമായി എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി. വിഷയം ബന്ധപ്പെട്ട വകുപ്പുമന്ത്രിയെ അറിയിക്കാമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉറപ്പുനല്‍കിയതോടെയാണ് രംഗം ശാന്തമായത്. 18 മാസമായി തുടരുന്ന അനിയന്ത്രിതമായ ഇറക്കുമതിയാണ് റബര്‍ വിലയിടിവ്  വഷളാക്കിയതെന്ന് ആന്‍േറാ ആന്‍റണി ചൂണ്ടിക്കാട്ടി. വിലത്തകര്‍ച്ച തുടര്‍ന്നാല്‍ റബര്‍ കൃഷി ഇന്ത്യയില്‍നിന്ന് തുടച്ചുനീക്കപ്പെടും. റബര്‍ വില കുത്തനെ കുറഞ്ഞിട്ടും റബര്‍ ഉല്‍പന്നങ്ങളുടെ വില ആനുപാതികമായി കുറയുന്നില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.പിയിലെ വരള്‍ച്ചബാധിത പ്രദേശങ്ങളിലെ പട്ടിണി മരണവും കര്‍ഷക ആത്മഹത്യയും  ഉയര്‍ത്തി ബി.ജെ.പി അംഗം വരുണ്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.