നഴ്സുമാര്‍ യമനിലേക്ക് തിരിച്ചുപോകരുത്

തിരുവനന്തപുരം: യമനില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമായതിനത്തെുടര്‍ന്ന് തിരികെയത്തെിയ മലയാളി നഴ്സുമാര്‍ വീണ്ടും പോകരുതെന്ന് പ്രവാസിക്ഷേമ മന്ത്രി കെ.സി.ജോസഫ് അഭ്യര്‍ഥിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കേരളത്തില്‍നിന്ന് നഴ്സുമാര്‍ ഇപ്പോഴും യമനില്‍ പോകുന്നതായി അറിയിച്ചിട്ടുണ്ട്.യമനിലെ അപകടകരമായ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലത്തെിച്ചത്. ഇപ്പോഴും യമനിലെ സാഹചര്യം മോശമാണ്. ഇന്ത്യന്‍ എംബസി അടച്ചിരിക്കുകയുമാണ്. തിരികെപ്പോകുന്ന നഴ്സുമാര്‍ക്കും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിനും കേന്ദ്രസര്‍ക്കാറില്‍നിന്ന് ഒരു സഹായവും ലഭിക്കില്ളെന്ന് അറിയിച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.