തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍നിന്ന് വി.സി ഡെസ്ക് എന്ന ലിങ്ക് പിന്‍വലിച്ചു. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വി.സിക്ക് ഇ-മെയില്‍ വഴി പരാതി അയക്കാനുള്ള സൗകര്യമുള്ള ലിങ്കാണ് പിന്‍വലിച്ചത്. വി.സിയുടെ പടം, വ്യക്തിഗത വിവരം, പ്രസംഗങ്ങള്‍, സര്‍വകലാശാലയെ കുറിച്ച് മാധ്യമങ്ങളില്‍ ദിവസവും വരുന്ന വാര്‍ത്തകള്‍, സര്‍വകലാശാലയിലെ വിവാദങ്ങളും നിജസ്ഥിതിയും, സമരങ്ങളുടെ കണക്കുകള്‍, പരാതി കോളം, പഠനബോര്‍ഡുകള്‍, ഫാക്കല്‍റ്റി ഡീന്മാര്‍ തുടങ്ങി ഒട്ടേറെ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലിങ്ക്.
സ്ഥാനമൊഴിഞ്ഞ മുന്‍ വി.സിയുടെ പടവും വിവരങ്ങളും ഒഴിവാക്കി, പകരം ആക്ടിങ് വി.സി ഡോ. ഖാദര്‍ മങ്ങാടിന്‍െറ വിവരങ്ങള്‍ ചേര്‍ത്ത് പുതുക്കുന്നതിനു പകരം ചില ജീവനക്കാരാണ് ‘വി.സി ലിങ്ക്’ തന്നെ വേണ്ടെന്നു വെച്ചത്. വി.സിയുടെ ഓഫിസാണ് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്തിരുന്നത്. ലിങ്ക് ഒഴിവാക്കിയതോടെ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാനുള്ള അവസരമാണ് ഇല്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.