പെരിന്തല്‍മണ്ണ: സര്‍ക്കാര്‍ അംഗീകാരത്തോടെ ഈവര്‍ഷം ഹജ്ജിന് കൊണ്ടുപോകാന്‍ അംഗീകാരമുള്ള സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെ പട്ടിക വിദേശമന്ത്രാലയം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ പരിശോധിച്ച് അംഗീകാരം ഉണ്ടെന്ന് ഉറപ്പാക്കി മാത്രമേ ഹജ്ജിന് പോകാനായി അപേക്ഷ നല്‍കാവൂ എന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
അംഗീകാരം ലഭിക്കാത്ത ഗ്രൂപ്പുകള്‍ ഹജ്ജ് യാത്ര തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ച് പലരില്‍ നിന്നും പണം സ്വീകരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. കേരളത്തില്‍ 58 ഹജ്ജ ്ഗ്രൂപ്പുകള്‍ക്കാണ് അനുമതി. ഒരു ഏജന്‍സിക്ക് അനുവദിച്ച ക്വോട്ട മറ്റൊരു ഏജന്‍സിക്ക് കൈമാറുന്നത് വിലക്കിയിട്ടുണ്ട്. ഹജ്ജ് ക്വോട്ട വാങ്ങുന്നതും കൈമാറുന്നതും വിലക്കിയതിനൊപ്പം അത്തരം ഇടപാട് നടത്തുന്ന ഏജന്‍സികളുടെ സെക്യൂരിറ്റി തുക കണ്ടുകെട്ടി ഏജന്‍സിയെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കേന്ദ്രം താക്കീത് നല്‍കിയിട്ടുണ്ട്. സ്വകാര്യ ഏജന്‍സിമുഖേന പോകുന്നവര്‍ക്ക് വിദേശമന്ത്രാലയത്തിന്‍െറയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടേയും വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ് (www.mea.gov.in/haj.htm),(www.hajcommittee.gov.in./PTO.aspx).
വിവിധ ജില്ലകളില്‍ അംഗീകാരമില്ലാത്തവരുടെ ബുക്കിങില്‍ തീര്‍ഥാടകര്‍ വഞ്ചിക്കപ്പെട്ടതിനെ തുടര്‍ന്ന് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. തീര്‍ഥാടകരെ വഞ്ചിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് പി.കെ. മുഹമ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹാരിസ്, പി.കെ.എം. ഹുസൈന്‍ ഹാജി, സി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.