പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് 19കാരൻ മരിച്ചു

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് 19കാരൻ മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് പൊട്ടിവീണ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കാറ്ററിങ് കഴിഞ്ഞ് വരികയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

അക്ഷയിക്കൊപ്പം സുഹൃത്തുക്കളായ അമൽനാഥും വിനോദുമുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. റബ്ബർ മരം വീണ് തകർന്ന പോസ്റ്റിലെ വൈദ്യുതി കമ്പിയിൽ നിന്നാണ് യുവാക്കൾക്ക് ഷോക്കേറ്റതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നാടിനെ നടുക്കിയ തേവലക്കര ബോയ്സ് സ്കൂളിലെ മിഥുന്റെ മരണത്തിന് പിന്നാലെയാണ് സമാനമായ രീതിയിൽ ഷോക്കേറ്റുള്ള ഒരു മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. മിഥുന്റെ സംസ്കാരം കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് പൂർത്തിയായത്. സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി വിളന്തറിയിലെ വീട്ടിലേക്ക് എത്തിച്ച മിഥുന്റെ ഭൗതിക സംസ്കാരം വീട്ടുവളപ്പിൽ തന്നെ സംസ്കരിക്കുകയായിരുന്നു. നൂറുകണക്കിനാളുകളാണ് മിഥുന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. 

മിഥുന്റെ മരണത്തിന് പിന്നാലെ കെ.എസ്.ഇ.ബിയുടേയും സ്കൂൾ അധികൃതരുടേയും അനാസ്ഥക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

Tags:    
News Summary - 19-year-old dies after being electrocuted by a fallen power line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.