സ്ത്രീ​സു​ര​ക്ഷ​ക്ക് ഇ​നി ഡ​യ​ൽ ചെ​യ്യാം181

തിരുവനന്തപുരം: സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾക്കും സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും പരിഹാരംകാണാൻ ഇനി ‘181’ എന്ന മിത്ര ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം. പൊലീസ് സംബന്ധമായ സേവനങ്ങൾക്കും പരാതികൾക്കും സാമൂഹികനീതി വകുപ്പി‍​െൻറ സഹായം ഉറപ്പാക്കാനും ഈ നമ്പറിൽ വിളിക്കാം. സംസ്ഥാനത്തി‍​െൻറ ഏതു ഭാഗത്തുനിന്നും ബന്ധപ്പെടാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം ടെക്നോപാർക്കിൽ സജ്ജമാക്കിയ കോൾ സ​െൻററിൽ ഒരേസമയം 34 ഫോൺ കോളുകൾവരെ കൈകാര്യം ചെയ്യാനാകും. ഏത് വകുപ്പി‍​െൻറ സേവനമാണോ ലഭ്യമാകേണ്ടത് അവിടെ ബന്ധപ്പെടാനും തുടർനടപടികൾ ഉറപ്പാക്കാനും അടിയന്തരസേവനങ്ങൾ ലഭ്യമാക്കാനും ഇതിലൂടെ  സാധിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ രാജ്യവ്യാപകമായി ഒറ്റ നമ്പർ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തി‍​െൻറ ഭാഗമായാണ് പദ്ധതി. സംസ്ഥാന വനിത വികസന കോർപറേഷനാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ‘മിത്ര 181’ ഉദ്ഘാടനം ചെയ്തു. സ്ത്രീസുരക്ഷക്ക് സർക്കാർ മുഖ്യപരിഗണനയാണ് നൽകുന്നതെന്നും സമസ്ത മേഖലകളിലും സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും  മാത്രമായി പ്രത്യേക വകുപ്പ് ഉടൻ പ്രവർത്തനമാരംഭിക്കും. ഇതോടെ നിലവിൽ നേരിടുന്ന പലപ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും. സ്ത്രീകൾക്ക് മാത്രമായി പൊലീസ് ബറ്റാലിയൻ രൂപവത്കരിക്കാൻ നടപടി തുടങ്ങി. ഇതോടൊപ്പം സംസ്ഥാന പൊലീസ് സേനയിലെ വനിതാപ്രാതിനിധ്യം 10 ശതമാനമാക്കും.

ഇത് ഘട്ടംഘട്ടമായി 50 ശതമാനമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ചെയര്‍പെഴ്‌സണ്‍ കെ.എസ്. സലീഖ, സാമൂഹികനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി മിനി ആൻറണി, ആരോഗ്യ സർവിസ് ഡയറക്ടര്‍ ഡോ. ആർ. രമേശ്‍, വനിത വികസന കോര്‍പറേഷന്‍ എം.ഡി വി.സി. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - 181 for security of ladies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.