കാസർകോട് കുമ്പളയിലെ കടയിൽ നിന്ന് 1.8 ലക്ഷം കവർന്നു

കുമ്പള: കാസർകോട് കുമ്പള ടൗണിലെ കടയിൽ നിന്ന് 1.8 ലക്ഷം രൂപ കവർന്നു. കുമ്പള വ്യാപാര ഭവനിൽ പ്രവർത്തിക്കുന്ന അബ്ദുൽ ഖാദറിന്റെ ഉടമസ്ഥതയിലുള്ള എം.എ. സ്റ്റോർസിലാണ് മോഷണം നടന്നത്.

ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ ആണ് കവർച്ച. രാത്രി എട്ടു മണിയോടെ കട പൂട്ടി വീട്ടിൽ പോയ ഉടമസ്ഥർ രാവിലെ ഒമ്പതു മണിയോടെ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശവലിപ്പിൽ സൂക്ഷിച്ച 1,80,000 രൂപ മാത്രമാണ് കൊണ്ടു പോയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായത്.

സിഗരറ്റുകളും മറ്റും പ്ലാസ്റ്റിക് സഞ്ചിയിലാക്കിയെങ്കിലും എടുക്കാതെയാണ് കടന്നു കളഞ്ഞത്. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - 1.8 lakh was stolen from a shop in Kumbala town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.