Posted On
date_range Updated On
date_range ജീവനക്കാരുടെ ഡി.എ കുടിശ്ശിക;17,940 മുതല്‍ 1,10,000 രൂപ വരെ നഷ്ടം
തിരുവനന്തപുരം: 39 മാസത്തെ ക്ഷാമബത്ത കുടിശ്ശികയിലൂടെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്ക് 17,940 രൂപ മുതല്‍ 1,10,000 രൂപ വരെ നഷ്ടമാകും. അടിസ്ഥാന ശമ്പളം ഉയരുന്നതിനനുസരിച്ച് നഷ്ടത്തിന്റെ തോത് വർധിക്കും. 23000 രൂപ അടിസ്ഥാന ശമ്പളമുള്ള ഓഫിസ് അറ്റൻഡന്‍റിന് 17940 രൂപയുടെ നഷ്ടം വരും. 1,40,500 രൂപ അടിസ്ഥാന ശമ്പളമുള്ള അഡീഷനല്‍ സെക്രട്ടറിയുടെ നഷ്ടം 1,09,590 രൂപയാണ്.
രണ്ടു ശതമാനം ഡി.എ വർധന പ്രഖ്യാപിച്ച ഉത്തരവിലാണ് കുടിശ്ശികയെ കുറിച്ച് ധനവകുപ്പ് മൗനം പുലര്‍ത്തുന്നത്. 2021 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ഡി.എ/ഡി.ആര്‍ കുടിശ്ശിക ലഭിക്കേണ്ടതാണ്. 39 മാസത്തെ കുടിശ്ശികയാണ് ഓരോ ജീവനക്കാരനും പെന്‍ഷന്‍കാരനും നഷ്ടപ്പെട്ടത്. ഏഴ് ഗഡു ഡി.എ കുടിശ്ശിക നിലനില്‍ക്കെയാണ് ഒരു ഗഡു കുടിശ്ശിക പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.