തൃശൂർ: കഴിഞ്ഞ ജൂണിൽ അപേക്ഷിച്ചവർക്ക് റേഷൻകാർഡ് ഉടൻ വിതരണം ചെയ്യും. പുതിയ റേഷൻ കാർഡ്, കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുക, അംഗങ്ങളെ മാറ്റുക, പുതിയ അംഗങ്ങളെ ചേർക് കുക, ഡ്യൂപ്ലിക്കേറ്റ് കാർഡ്, തിരുത്തലുകൾ, കാർഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മ ാറ്റൽ അടക്കം ആവശ്യങ്ങളുമായി അപേക്ഷ നൽകിയവർക്കാണ് പൊതുവിതരണ വകുപ്പ് കാർഡ് നൽകുന്നത്. ഭക്ഷ്യഭദ്രത നിയമത്തിെൻറ ഭാഗമായി പുതിയ റേഷൻകാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് വകുപ്പ് നാലുവർഷമായി നിർത്തിവെച്ചിരുന്നു. കഴിഞ്ഞ ജൂൺ 25 മുതൽ സ്വീകരിച്ച അപേക്ഷകളിലാണ് നടപടി പൂർത്തിയാവുന്നത്. വിവിധ ആവശ്യങ്ങളുമായി 17.07 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 12.26 അപേക്ഷകൾ എഴുതി നൽകിയതാണ്.
അക്ഷയയിലൂടെ ഒാൺലൈനായി 4.26 ലക്ഷവും വ്യക്തികൾ ഒാൺലൈനായി 55,000 അപേക്ഷകളുമാണ് നൽകിയത്. ഇൗ അപേക്ഷകളിൽ 30 ശതമാനം പുതിയ കാർഡുകൾക്ക് വേണ്ടിയായിരുന്നു. ഇേതാടെ നിലവിലുള്ള 81.03 ലക്ഷം റേഷൻകാർഡുകൾക്കൊപ്പം അഞ്ച് ലക്ഷത്തോളം റേഷൻകാർഡുകൾ കൂടും.
മൊത്തം അേപക്ഷകളിൽ 52.5 ശതമാനത്തിെൻറ നടപടികൾ പൂർത്തിയായി. അമ്പതിനായിരത്തിൽ താഴെ അപേക്ഷകളിൽ മാത്രമാണ് ഡാറ്റ എൻട്രി പൂർത്തിയാക്കാനുള്ളത്. ഡിസംബർ 31ന് ഇത് പൂർത്തിയാക്കും. 8.96 ലക്ഷം കാർഡുകൾ അപ്പ്ലോഡ് ചെയ്തു കഴിഞ്ഞു. ജനുവരി 31ഒാടെ അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ച മുഴുവൻ കാർഡുകളും വിതരണം ചെയ്യും. താലൂക്ക് സപ്ലൈ ഒാഫിസുകൾ മുഖേന സി-ഡിറ്റിനെ ഉപയോഗപ്പെടുത്തി റേഷൻകാർഡ് പഞ്ചായത്തുതലത്തിൽ അച്ചടിച്ചു നൽകും. തുടർന്ന് അടിയന്തര ആവശ്യത്തിന് മാത്രമേ താലൂക്ക് സപ്ലൈ ഒാഫിസുകളിൽ റേഷൻ കാർഡ് അപേക്ഷ സ്വീകരിക്കുകയുള്ളൂ. ബാക്കി അപേക്ഷകൾ അക്ഷയ വഴി ഒാൺലൈനിൽ ആയി സ്വീകരിക്കും. അംഗങ്ങളെ ചേർക്കുന്നത് അടക്കം അപേക്ഷകളിൽ കാർഡിൽ എഴുതി നൽകുന്നതിന് താലൂക്ക് സപ്ലൈ ഒാഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ പ്രളയത്തിൽ കാർഡ് നഷ്ടപ്പെട്ടവരിൽ 5031 പേർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകിക്കഴിഞ്ഞു. കൊല്ലം, കാസർകോട് ജില്ലകൾ ഒഴികെയും തിരുവനന്തപുരത്ത് രണ്ടും കാർഡുകളുമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.