തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് കൊല്ലം എഴുകോൺ സ്വദേശികളായ സരിതയും രതീഷും മകനുമായി ദിവസങ്ങൾക്ക് മുൻപ് കോളേജ് ആശുപത്രിയിൽ എത്തിയത്. ഡോക്ടർ നൽകിയ മരുന്നു കഴിച്ചതിനുശേഷമാണ് 14 വയസുകാരന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
തുടർന്നാണ് ഡോക്ടർ പറഞ്ഞതിനേക്കാൾ കൂടുതൽ ഡോസ് മരുന്ന് ഫാർമസിയിൽ നിന്ന് നൽകിയതായി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. മാതാപിതാക്കൾ പരാതിയുമായി എത്തിയതോടെ മരുന്നിന്റെ ഡോസ് ഫാർമസിയിൽ നിന്ന് മാറി നൽകിയെന്ന് ഡോക്ടറും സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.