ആ​ളി​യാ​ർ-​വാ​ൽ​പാ​റ റൂ​ട്ടി​ലെ പ​തി​മൂ​ന്നാം വ​ള​വി​ൽ ഒ​രു വ​ശ​ത്ത് മാ​ത്ര​മു​ള്ള ഉ​യ​ര​ത്തി​ലു​ള്ള സു​ര​ക്ഷ​ഭി​ത്തി​യും സെ​ൻ​സ​ർ അ​ലാ​റം പോ​സ്റ്റും

വാൽപാറ റൂട്ടിൽ 14 അപകട വളവുകൾ

കോ​യ​മ്പ​ത്തൂ​ർ: ആ​ളി​യാ​ർ-​വാ​ൽ​പാ​റ റൂ​ട്ടി​ലെ 14 വ​ള​വു​ക​ൾ അ​പ​ക​ട​ങ്ങ​ൾ നി​റ​ഞ്ഞ​ത്. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഡ്രൈ​വ​ർ​മാ​ർ പോ​ലും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളി​ൽ ​പെ​ടു​ന്നു​ണ്ട്. വ​ള​വു​ക​ളി​ല്‍ റോ​ഡി​ന്റെ വീ​തി വ​ർ​ധി​പ്പി​ച്ച് സു​ര​ക്ഷ​ഭി​ത്തി​ക​ൾ നാ​ല​ടി വ​രെ ഉ​യ​ര​ത്തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഇ​രു​മ്പ് പൈ​പ്പു​ക​ൾ എ​ല്ലാ​യി​ട​ത്തും വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. എ​തി​ർ വാ​ഹ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​ഞ്ഞ് അ​ലാ​റം മു​ഴ​ക്കു​ന്ന സെ​ൻ​സ​ർ ലൈ​റ്റു​ക​ൾ, പോ​സ്റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യി​ൽ മി​ക്ക​തും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല.

അ​പ​ക​ടം സം​ഭ​വി​ച്ച പ​തി​മൂ​ന്നാം ഹെ​യ​ർ പി​ൻ വ​ള​വ് ഏ​റ്റ​വും ഇ​ടു​ങ്ങി​യ​വ​യി​ലൊ​ന്നാ​ണ്. മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് വ​രു​മ്പോ​ൾ ശ്ര​ദ്ധാ​പൂ​ർ​വം വാ​ഹ​നം തി​രി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. വ​ള​വു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ തി​രി​യു​ന്ന​ത് പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ള്ള​താ​യി വാ​ൽ​പാ​റ സ്വ​ദേ​ശി ര​മേ​ശ് കു​മാ​ർ പ​റ​ഞ്ഞു. നാ​ല്, 13 ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ​ക്കി​ട​യി​ൽ പ​ല​രും വ​ള​രെ വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - 14 dangerous curves on the Valparai route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.