Posted On
date_range Updated On
date_range 12,694 പേർകൂടി പനി ബാധിച്ച് ചികിത്സതേടി; 55 പേർക്ക് ഡെങ്കിപ്പനി
തിരുവനന്തപുരം: സംസ്ഥാനത്ത് 12,694 പേർകൂടി പനി ബാധിച്ച് ചികിത്സതേടി. തലസ്ഥാനത്ത് രണ്ട് പനി മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് 2192 ഉം കോഴിക്കോട് 1497 ഉം കണ്ണൂരിൽ 1093 ഉം എറണാകുളത്ത് 1065 ഉം തിരുവനന്തപുരത്ത് 812 ഉം പേർക്കാണ് പനിബാധ. 240 പേർ കിടത്തി ചികിത്സക്കും വിധേയമായി.
55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സതേടിയത്.
എറണാകുളത്താണ് ഏറ്റവും കൂടുതൽ; 25 പേർ. തൃശൂരിൽ 11 നും മലപ്പുറത്ത് ആറും പത്തനംതിട്ടയിലും ആലപ്പുഴയിലും നാലുവീതവും കേസുണ്ട്. മൂന്നു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എറണാകുളത്ത് രണ്ടും ആലപ്പുഴയിൽ ഒന്നും.
മൂന്നു പേർക്ക് എച്ച്1 എൻ1 ഉം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.