ചെ​മ്പി​യാ​ന്‍

കൈകാലുകള്‍ ബന്ധിച്ച് 11കാരന്‍ വേമ്പനാട്ട് കായല്‍ നീന്തിക്കടക്കും

പെരുമ്പാവൂര്‍: കൈകാലുകള്‍ ബന്ധിച്ച് 11കാരന്‍ വേമ്പനാട്ട് കായല്‍ നീന്തിക്കടക്കാനൊരുങ്ങുന്നു. പെരുമ്പാവൂര്‍ സരിക വീട്ടില്‍ യൂനിയന്‍ ബാങ്ക് ചീഫ് മാനേജര്‍ അരവിന്ദിന്‍റെയും ദിവ്യയുടെയും മകന്‍ എ. ചെമ്പിയാനാണ് നീന്തലില്‍ ലോക റെക്കോര്‍ഡ് ഇടാന്‍ ശ്രമിക്കുന്നത്. ശനിയാഴ്ച രാവിലെ ഏഴിന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കാര്യത്തുകടവില്‍ നിന്ന് ആരംഭിച്ച് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് നീന്തല്‍.

പെരുമ്പാവൂര്‍ ഒന്നാം മൈല്‍ വിങ്സ് സ്വിമ്മിങ് അക്കാദമിയില്‍നിന്ന് നീന്തലിന്‍റെ ബാലപാഠങ്ങള്‍ പഠിച്ച ചെമ്പിയാന്‍ ഇപ്പോള്‍ കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബിന്‍റെ കീഴിലാണ് പരിശീലനം നേടുന്നത്. ബിജു തങ്കപ്പനാണ് പരിശീലകന്‍. ആറു മാസമായി വിങ്സ് നീന്തല്‍ കുളത്തിലും കോതമംഗലം പുഴയിലുമായി കഠിനമായ പരിശീലനത്തിലായിരുന്നു ചെമ്പിയാന്‍.

വെള്ളത്തെ ഭയക്കാതെ, പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി ഒരു ലോക റെക്കോര്‍ഡ് ആണ് ഈ കൊച്ചു മിടുക്കന്‍ ലക്ഷ്യമിടുന്നത്. സഹോദരി മാദിനിയും കുടുംബവും ഒപ്പം പരിശീലകരും നല്‍കുന്ന വലിയ പിന്തുണയാണ് ചെമ്പിയാന്‍റെ കരുത്ത്.

Tags:    
News Summary - 11-year-old boy swims across Vembanad Lake with his hands and feet tied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.