Posted On
date_range Updated On
date_range മധുവിെൻറ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: അട്ടപ്പാടിയിൽ നാട്ടുകാർ മർദിച്ചുകൊന്ന ആദിവാസി യുവാവ് മധുവിെൻറ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
അതേസമയം, മധുവിെൻറ കൊലപാതകത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ നടപടി എടുക്കുെമന്ന് വനം വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. മാധ്യമങ്ങളിലൂടെയാണ് താൻ ഇൗ വാർത്ത അറിഞ്ഞത്. അന്വേഷിച്ച് കുറ്റക്കാരായവർക്കെതിെര ശക്തമായ നടപടി സ്വീകരിക്കുെമന്നും മന്ത്രി പറഞ്ഞു.
അതിനിടെ, ആദിവാസിയുവാവിനെ മർദിച്ചു കൊന്ന സംഭവത്തിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിലായതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.