സ്വീഡിഷ ് ഉദ്യോഗസ്ഥര്‍ക്ക് അസാന്‍ജിനെ ചോദ്യംചെയ്യാന്‍ അനുമതി

ലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ചോദ്യംചെയ്യാന്‍ സ്വീഡിഷ് ഉദ്യോഗസ്ഥര്‍ക്ക് എക്വഡോറിന്‍െറ അനുമതി. 2010ലെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് അസാന്‍ജിനെ ചോദ്യം ചെയ്യുന്നത്. 2012 മുതല്‍ ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ കാണാന്‍ ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ചയത്തെും. കേസുമായി ബന്ധപ്പെട്ട് സ്വീഡനിലേക്ക് പോകാന്‍ അസാന്‍ജ് തയാറായിരുന്നില്ല. സ്വീഡനില്‍ വിചാരണക്കത്തെിയാല്‍ അവിടെനിന്നും തന്നെ അമേരിക്കക്ക് വിട്ടുനല്‍കുമോ എന്ന ആശങ്ക നേരത്തെ അസാന്‍ജ് പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് എക്വഡോര്‍ ലണ്ടനില്‍വെച്ചു തന്നെ ചോദ്യംചെയ്യലിനുള്ള അവസരമൊരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.