തിമിംഗലം ഛര്‍ദിച്ച വസ്തുവിന് ലേലത്തുക 7.16 ലക്ഷം

ലണ്ടന്‍: കടല്‍ത്തീരത്തുനിന്ന് കണ്ടത്തെിയ തിമിംഗല വിസര്‍ജ്യം  7.16 ലക്ഷം രൂപക്ക് ലേലത്തിന്. ബ്രിട്ടനിലാണ് അപൂര്‍വമായ ലേലം നടക്കാനിരിക്കുന്നത്. ആണ്‍ തിമിംഗലങ്ങളുടെ വയറ്റിലുണ്ടാകുന്ന അംബെര്‍ഗ്രിസ് (അമ്പര്‍)എന്ന പിണ്ഡമാണ് ലേലവസ്തു. നായയുമായി കടല്‍ത്തീരത്തു സവാരിക്കിറങ്ങിയയാളാണ് വസ്തു കണ്ടത്തെി ലേലസ്ഥാപനത്തിനു കൈമാറിയത്. സുഗന്ധദ്രവ്യനിര്‍മാണത്തിനുപയോഗിക്കുമെന്നതിനാല്‍ ഇതിനു വന്‍ വില ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എട്ട് ഇഞ്ച് നീളവും 1.1 കിലോ ഭാരവുമുള്ള ഈ വസ്തു പതിറ്റാണ്ടുകളോളം കടലിലൊഴുകിയ ശേഷമാവാം തീരത്തടിഞ്ഞതെന്ന് കരുതുന്നു. ഭക്ഷ്യവസ്തുവായി വയറ്റിനകത്തത്തെുന്ന കണവമത്സ്യത്തിന്‍െറ കൂര്‍ത്ത ചുണ്ടുകളില്‍നിന്ന്  സംരക്ഷണ കവചം തീര്‍ക്കാന്‍ ആണ്‍തിമിംഗലങ്ങളുടെ കുടലിനകത്താണ്  അംബെര്‍ഗ്രിസ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. സുഗന്ധദ്രവ്യ വ്യവസായത്തില്‍ ഏറെ പ്രാധാന്യമുള്ള അംബര്‍ഗ്രിസ് മുമ്പും വന്‍ വിലയ്ക്ക് വിറ്റുപോയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.