ഓടുന്ന കാറിനു മുകളില്‍ പശു വീണു

പാരിസ്: ഫ്രാന്‍സില്‍ ഓടുന്ന കാറിന്‍െറ ബോണറ്റിനു മുകളില്‍ പശു വീണ് അപകടം. സ്പെയിന്‍ അതിര്‍ത്തിയില്‍ പെര്‍ത്തൂസിനടുത്ത് പയര്‍നീസ് പര്‍വതത്തിലാണ് അപകടമുണ്ടായത്. കാറില്‍ സഞ്ചരിച്ച പിതാവും മകനും അപകടത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. 500 കിലോയുള്ള പശുവാണ് വാഹനത്തിനു മുകളില്‍ വീണത്. കാര്‍ ഏറക്കുറെ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഉയരത്തിലുള്ള മലഞ്ചരിവിലൂടെ സഞ്ചരിച്ചിരുന്ന പശു കാല്‍തെറ്റി വീഴുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.